1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2018

സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റിലെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ കൈയ്യോടെ പിടികൂടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയുധമാക്കി ഗൂഗിള്‍. നിര്‍മിത ബുദ്ധിയുപയോഗിച്ച് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍ കണ്ടെത്താനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്.

കുട്ടികള്‍ക്കെതിരായ ഉള്ളടക്കങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കാനാണ് ഗൂഗിള്‍ നിര്‍മിത ബുദ്ധിയുടെ സഹായം തേടുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നത് സങ്കല്‍പ്പിക്കാവുന്നതില്‍ ഏറ്റവും മോശമായ ദുരുപയോഗമാണെന്ന് ഗൂഗിള്‍ എഞ്ചിനീയറിങ് മേധാവി നിക്കോള ടൊഡൊറോവിച്ച്, പ്രൊഡക്ട് മാനേജര്‍ അഭി ചൗദരി എന്നിവര്‍ കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിലൂടെ വ്യക്തമാക്കി.

ഗൂഗിള്‍ തയ്യാറാക്കുന്ന പുതിയ സാങ്കേതികവിദ്യ എന്‍.ജി.ഒകള്‍ക്കും സമാനമായ മറ്റ് സാങ്കേതിക കമ്പനികള്‍ക്കും സൗജന്യമായി ലഭ്യമാക്കും. പുതിയ സാങ്കേതികത തയ്യാറാകുന്നതോടെ എന്‍.ജി.ഒകള്‍ക്കും മറ്റ് കമ്പനികള്‍ക്കും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാനും വ്യാപനം തടയാനുമാകും. കൂടാതെ നിലവിലുള്ളതിനേക്കാള്‍ 700 മടങ്ങ് കൂടുതല്‍ വേഗത്തില്‍ ഇത്തരം കണ്ടന്റുകള്‍ കണ്ടെത്താനാകുമെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.