1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2015

മൊബൈല്‍ ഡിവൈസുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്ന വെബ്‌സൈറ്റുകളിലേക്ക് കൂടുതല്‍ ട്രാഫിക്ക് എത്തിക്കുന്ന വിധത്തില്‍ ഗൂഗിള്‍ സെര്‍ച്ച് അല്‍ഗോറിഥത്തില്‍ മാറ്റം വരുത്തുന്നു. സെര്‍ച്ച് റിസല്‍ട്ടുകള്‍ ലിസ്റ്റ് ചെയ്യുന്നതില്‍ ഗൂഗിള്‍ മുന്തിയ പരിഗണന നല്‍കുന്നത് മൊബൈല്‍ ഫ്രണ്ട്‌ലി സൈറ്റുകള്‍ക്കായിരിക്കും. ഏപ്രില്‍ 21 മുതല്‍ ഗൂഗിളിന്റെ പരിഷ്‌ക്കാരങ്ങള്‍ നിലവില്‍ വരും. ഓണ്‍ലൈന്‍ വായനക്കാര്‍ക്ക് കൂടുതല്‍ സംതൃപ്തി നല്‍കുന്നതിനാണ് മികച്ച വെബ്‌സൈറ്റുകളിലേക്ക് മാത്രം ഗൂഗിള്‍ ട്രാഫിക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്.

കണ്ടന്റ് സ്‌ക്രീന്‍ സൈസില്‍ ഒതുക്കുക, ടെക്‌സ്റ്റ് സൈസ് നിജപ്പെടുത്തുക, ലിങ്കുകള്‍ തമ്മിലുള്ള സ്‌പെയിസ് തുടങ്ങിയവ മാനദണ്ഡമാക്കിയായിരിക്കും ഗൂഗിളിന്റെ പുതിയ അല്‍ഗോറിഥം പ്രവര്‍ത്തിക്കുക. റെസ്‌പോണ്‍സീവ് ഡിസൈനുള്ള സൈറ്റുകള്‍ക്കുള്ള പ്രത്യേകതകളാണ് ഇവയെല്ലാം. മലയാളം വാര്‍ത്താ വെബ്‌സൈറ്റുകളില്‍ റെസ്‌പോണ്‍സീവ് ഡിസൈനുള്ള വെബ്‌സൈറ്റുകള്‍ നന്നേ കുറവാണ്. അതുകൊണ്ട് തന്നെ പല പ്രമുഖ മലയാളം വെബ്‌സൈറ്റുകളും ഇനി ഒരു പക്ഷെ ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടില്‍ മുന്നിലെത്തണമെന്നില്ല.

ഗൂഗിള്‍ മുന്നോട്ടു വെയ്ക്കുന്ന മൊബൈല്‍ ഫ്രണ്ട്‌ലിനെസ് മാനദണ്ഡങ്ങള്‍ വെബ്‌സൈറ്റില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഡെവലപ്പര്‍ ടൂളും ഗൂഗിള്‍ ഓഫര്‍ ചെയ്യുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.