1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2024

സ്വന്തം ലേഖകൻ: ജെഫ് ബെസോസിൻ്റെ നേതൃത്വത്തിലുള്ള ബഹിരാകാശ സ്റ്റാർട്ടപ്പായ ‘ബ്ലൂ ഒറിജിൻ’ ഈ മാസത്തെ ‘എൻഎസ് 25’ ദൗത്യത്തിൽ പറക്കുന്ന ആറ് സംഘാംഗങ്ങളെ വെളിപ്പെടുത്തിയിരുന്നു. 1961ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി എയ്‌റോസ്പേസ് റിസർച്ച് പൈലറ്റ് സ്‌കൂളിൽ (എആർപിഎസ്) പരിശീലനത്തിനായി തിരഞ്ഞെടുത്ത, ആദ്യത്തെ കറുത്ത വർഗക്കാരനായ ബഹിരാകാശ യാത്രികനായി മാറിയ എഡ് ഡ്വൈറ്റും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ വിനോദസഞ്ചാരിയാകാൻ സാധ്യതയുള്ള ഗോപി തോട്ടക്കുറയും എൻഎസ് 25 ദൗത്യത്തിൽ ഉൾപ്പെടുന്നു.

ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യക്കാരനല്ല തോട്ടക്കൂറ. മുതിർന്ന ട്രാവൽ ഡോക്യുമെൻ്ററി നിർമ്മാതാവ് സന്തോഷ് ജോർജ്ജ് കുളങ്ങര വിർജിൻ ഗാലക്‌റ്റിക് ബഹിരാകാശ വിമാനത്തിൽ ബഹിരാകാശത്തിൻ്റെ പോകാൻ പണം നൽകിയിരുന്നു. ഈ ദൗത്യത്തിന് തയ്യാറെടുക്കാൻ കുളങ്ങര ഒന്നിലധികം പരിശീലന സെഷനുകളും പറക്കലുകളും നടത്തി. എന്നാൽ അദ്ദേഹത്തിന് മുമ്പ് ഗോപി തോട്ടപുരയ്ക്ക് ബഹിരാകാശത്തെത്താൻ കഴിയുമെന്നാണ് വിവരം.

ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യക്കാരൻ സന്തോഷ് ജോർജ്ജ് കുളങ്ങരയോ, ഗോപി തോട്ടക്കൂറോ അല്ല. 1984ൽ സോവിയറ്റ് സോയൂസ് ടി-11 റോക്കറ്റിൽ പറന്ന രാകേഷ് ശർമ്മ ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു. സോവിയറ്റ് യൂണിയൻ്റെ സല്യൂട്ട് 7 ബഹിരാകാശ നിലയത്തിൽ ഏഴ് ദിവസത്തിലധികമാണ് രാകേഷ് ശർമ്മ ചെലവഴിച്ചത്.

“വണ്ടികൾ ഓടിക്കാൻ പഠിക്കുന്നതിന് മുമ്പ് പറക്കാൻ പഠിച്ച പൈലറ്റും ഏവിയേറ്ററും” എന്ന് ബ്ലൂ സ്പേസ് വിശേഷിപ്പിച്ച ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ വേരുകളുള്ള അമേരിക്കൻ സംരംഭകനാണ് ഗോപിചന്ദ് തോട്ടക്കൂറ. ജോർജിയ ആസ്ഥാനമായുള്ള ഹോളിസ്റ്റിക് വെൽനസ്, അപ്ലൈഡ് ഹെൽത്ത് സെൻ്ററായ പ്രിസർവ് ലൈഫ് കോർപ്പറേഷൻ്റെ സഹസ്ഥാപകനാണ് അദ്ദേഹം.

“വ്യാവസായികമായി ജെറ്റുകൾ പറത്തുന്നതിന് പുറമേ, ബുഷ്, എയറോബാറ്റിക്, സീപ്ലെയിനുകൾ, ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവയും ഗോപി പറത്താറുണ്ട്. കൂടാതെ ഒരു അന്താരാഷ്ട്ര മെഡിക്കൽ ജെറ്റ് പൈലറ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആജീവനാന്ത സഞ്ചാരിയായ അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ സാഹസികത അദ്ദേഹത്തെ കിളിമഞ്ചാരോ പർവതത്തിൻ്റെ കൊടുമുടിയിലെത്തിച്ചു,” ബെസോസിൻ്റെ നേതൃത്വത്തിലുള്ള ബഹിരാകാശ കമ്പനിയുടെ പത്രക്കുറിപ്പ് പറയുന്നു.

ബെംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ സ്കൂളായ സരള ബിർള അക്കാദമിയിലാണ് താൻ പഠിച്ചതെന്ന് തോട്ടക്കുരയുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ പറയുന്നു. തുടർന്ന് അദ്ദേഹം ഫ്ലോറിഡയിലെ ഡേടോണ ബീച്ചിലെ എംബ്രി-റിഡിൽ എയറോനോട്ടിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് എയറോനോട്ടിക്കൽ സയൻസസിൽ ബിരുദം നേടിയത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് അദ്ദേഹം ജനിച്ചതെന്നാണ് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നത്.

2022ൽ ‘എൻഎസ്-22’ന് ശേഷം പൂർണ്ണമായും പുനരുപയോഗിക്കാവുന്ന ന്യൂ ഷെപ്പേർഡ് റോക്കറ്റ് സംവിധാനമുള്ള ആദ്യത്തെ ക്രൂഡ് ഫ്ലൈറ്റ് ആണ് ബ്ലൂ ഒറിജിന്റെ ‘എൻഎസ്-25’ ദൗത്യം. 2022 സെപ്റ്റംബറിൽ യാത്രക്കാരില്ലാത്ത ദൗത്യത്തിനിടെ ഒരു എഞ്ചിൻ തകരാർ സംഭവിച്ചതിനെ തുടർന്ന് സ്പേസ് ഷിപ്പ് നിലത്തിറക്കിയിരുന്നു. പിന്നീട് 2023 ഡിസംബറിൽ മാത്രമാണ് ദൌത്യം പുനരാരംഭിച്ചത്. തോട്ടക്കുര, എഡ് ഡ്വൈറ്റ് എന്നിവരെ കൂടാതെ, ദൗത്യത്തിൽ മറ്റ് നാല് ബഹിരാകാശ യാത്രികർ കൂടിയുണ്ട്. മേസൺ ഏഞ്ചൽ, സിൽവെയിൻ ചിറോൺ, കെന്നത്ത് എൽ. ഹെസ്, കരോൾ ഷാലർ എന്നിവരാണ് മറ്റുള്ളവർ.

ബ്ലൂ ഒറിജിൻ്റെ ഏഴാമത്തെ ക്രൂഡ് സബ് ഓർബിറ്റൽ ബഹിരാകാശ വിമാനമായിരിക്കും എൻഎസ് 25. ഒരു ഉപ ഭ്രമണപഥത്തിൽ കൂടി യാത്ര നടത്തിയാണ് പേടകം ബഹിരാകാശത്തെത്തുക. ഒരു കൃത്രിമ ഉപഗ്രഹമായി മാറുകയോ അല്ലെങ്കിൽ ഭൂമിയിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ വേഗത നേടുകയോ ചെയ്യുന്നതിനു പകരം, ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കും മുമ്പ് അത് ഒരു ഭ്രമണപഥം പൂർത്തിയാക്കും. ബ്ലൂ ഒറിജിൻ ഇതുവരെ ദൗത്യത്തിൻ്റെ തീയതി സ്ഥിരീകരിച്ചിട്ടില്ല.

ബഹിരാകാശത്തേക്ക് പോയ ആദ്യത്തെ അമേരിക്കക്കാരനായ അലൻ ഷെപ്പേർഡിൻ്റെ പേരാണ് ന്യൂ ഷെപ്പേർഡ് വിക്ഷേപണ സംവിധാനത്തിന് നൽകിയിരിക്കുന്നത്. കമ്പനിയുടെ ബ്ലൂ എഞ്ചിൻ 3 (BE3) എഞ്ചിൻ ഉപയോഗിച്ചാണ് പുനരുപയോഗിക്കാവുന്ന സബ്‌ ഓർബിറ്റൽ റോക്കറ്റ് സംവിധാനം പ്രവർത്തിക്കുന്നത്. റോക്കറ്റിൻ്റെ പുനരുപയോഗിക്കാവുന്ന ഭാഗത്തെ ലാൻഡ് ചെയ്യിക്കുന്നതിന് മുമ്പായി ബൂസ്റ്ററിനെ മണിക്കൂറിൽ എട്ട് കിലോമീറ്റർ വരെ വേഗത്തിൽ ത്രോട്ടിൽ ചെയ്യാൻ ഇതിന് കഴിയും.

ആറ് ബഹിരാകാശ യാത്രികരും ന്യൂ ഷെപ്പേർഡിൻ്റെ സമ്മർദ്ദമുള്ള ക്രൂ ക്യാപ്‌സ്യൂളിൽ ആണ് ഇരിക്കുക. അവിടെ ഓരോ ബഹിരാകാശ യാത്രികർക്കും അവരവരുടെ വിൻഡോ സീറ്റ് ലഭിക്കും. വാഹനം പൂർണ്ണമായും സ്വയംഭരണ അധികാരമുള്ളതിനാൽ ദൗത്യത്തിൽ പൈലറ്റ് ഉണ്ടാകില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.