1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ സർക്കാർ ജീവനക്കാർക്ക് ദേശീയ വസ്ത്രമായ “തോബ്” നിർബന്ധമാക്കാൻ സൽമാൻ രാജാവ് നിർദ്ദേശം നൽകി. ഈ നിർദ്ദേശം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രാജാവിന് സമർപ്പിച്ചതാണ്.

പുതിയ തീരുമാനപ്രകാരം, സർക്കാർ സ്ഥാപനങ്ങളിൽ ഔദ്യോഗിക ജോലി സമയത്ത് എല്ലാ ജീവനക്കാരും തോബും ശിരോവസ്ത്രവും ധരിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, എന്‍ജിനീയര്‍മാ തുടങ്ങിയ പ്രത്യേക പ്രഫഷനൽ യൂണിഫോം ധരിക്കേണ്ട ജോലികളുള്ളവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവർക്ക് അവരുടെ ജോലിക്ക് അനുയോജ്യമായ വസ്ത്രം ധരിക്കാൻ അനുവാദമുണ്ട്.

അതിനിടെ സിനിമാ പ്രേമികള്‍ക്ക് സന്തോഷം പകര്‍ന്ന് തിയറ്ററുകളിലെ ടിക്കറ്റ് നിരക്കില്‍ ഗണ്യമായ കുറവുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സ് ഫീസ് വലിയ തോതില്‍ കുറയ്ക്കാനുള്ള ഫിലിം കമ്മീഷന്റെ തീരുമാനത്തെ തുടര്‍ന്നാണ് സൗദി അറേബ്യയില്‍ സിനിമാ ടിക്കറ്റ് നിരക്കില്‍ ഗണ്യമായ കുറവ് വരുന്നത്.

സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുള്ള രാജകുമാരന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം വിവിധ സിനിമാ ലൈസന്‍സുകള്‍ എടുക്കുന്നതിനായി സിനിമാ തിയറ്റര്‍ ഉടമകള്‍ നല്‍കേണ്ട ഫീസില്‍ വലിയ തോതില്‍ കുറവു വരുത്താന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ പ്രതിഫലനം തിയറ്ററുകളിലെ ടിക്കറ്റ് നിരക്കുകളിലും പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.