1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2018

സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ട്; പകരം സാമ്പത്തിക സഹായം നല്‍കും. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമ്പത്തികസഹായം സര്‍ക്കാര്‍ നല്‍കുമെന്ന് തിങ്കളാഴ്ച കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. ധനമന്ത്രാലയത്തിന്റെ താത്കാലിക ചുമതലയുണ്ടായിരുന്ന മന്ത്രി പീയുഷ് ഗോയല്‍, വ്യോമയാന മന്ത്രി സുരേഷ് പ്രഭു, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ധനകാര്യ, വ്യോമയാന മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയുടെ 76ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു നേരത്തേയെടുത്ത തീരുമാനം. ഓഹരി വാങ്ങുന്നവര്‍ എയര്‍ ഇന്ത്യയുടെ കടബാധ്യതയും ഏറ്റെടുക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ മേയ് 31വരെ ഓഹരിവാങ്ങാന്‍ ഒരു കമ്പനിയും എത്തിയില്ല. ഇതും പൊതുതിരഞ്ഞെടുപ്പ് അടുത്തുവരുന്നതും തീരുമാനത്തെ സ്വാധീനിച്ചു. ഇപ്പോള്‍ രാജ്യത്തെ പ്രധാന പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരി വിറ്റഴിച്ച് വിവാദമുണ്ടാക്കേണ്ടെന്നാണ് തീരുമാനം.

ദൈനംദിന പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കും. പുതിയ ഏതാനും വിമാനങ്ങള്‍ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ ദൈനംദിന പ്രവര്‍ത്തനത്തില്‍ ലാഭമുണ്ടാക്കുന്നുണ്ട്. ഒരു വിമാനവും കാലിയായി സര്‍വീസ് നടത്തുന്നില്ല. പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനുള്ള നടപടികളും പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തിടുക്കത്തില്‍ ഓഹരിവില്‍പ്പനയുമായി മുന്നോട്ടുപോകേണ്ട കാര്യമില്ലെന്നും തീരുമാനം അറിയിച്ചുകൊണ്ട് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.