1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2018

സ്വന്തം ലേഖകന്‍: പൊതുപണം കൊള്ളയടിക്കുന്നത് അനുവദിക്കില്ല; വായ്പാ തട്ടിപ്പു കേസുകളില്‍ പ്രധാനമന്ത്രിയുടെ വൈകിയ പ്രതികരണമെത്തി. സാമ്പത്തിക തട്ടിപ്പു കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുപണം കൊള്ളയടിക്കുന്നത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. തട്ടിപ്പുകള്‍ തടയാന്‍, മേല്‍നോട്ട ചുമതലയുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മോദി നിര്‍ദേശിച്ചു.

11,400 കോടി രൂപയുടെ പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പുകേസില്‍ ദിവസങ്ങള്‍ക്കുശേഷമാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞത്. സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. ഇത് തുടരും. പൊതുപണം കൊള്ളയടിക്കുന്നത് അനുവദിക്കില്ല. വ്യവസ്ഥകള്‍ നിര്‍മിക്കാനും ധാര്‍മികത നിലനിര്‍ത്താനും ബാധ്യതയുള്ളവര്‍ തങ്ങളുടെ ഉത്തരവാദിത്തം ജാഗ്രതയോടെ നിര്‍വഹിക്കണം.

ഇക്കാര്യത്തില്‍ മേല്‍നോട്ട, നിരീക്ഷണ ചുമതലയുള്ളവര്‍ അതി ശ്രദ്ധചെലുത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കേസിലെ മുഖ്യപ്രതി നീരവ് മോദിയുടെയോ പി.എന്‍.ബിയുടെയോ പേര് പരാമര്‍ശിച്ചില്ല. ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.