1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2024

സ്വന്തം ലേഖകൻ: ഇന്ന് പൂര്‍ണ സൂര്യ ഗ്രഹണം നടക്കും. ചന്ദ്രന്‍ ഭൂമിയോട് അടുക്കുകയൂം സൂര്യനും ഭൂമിയ്ക്കും ഇടയിലൂടെ സഞ്ചരിക്കുന്നതിനിടെ ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കുകയും ചെയ്യുന്ന അത്യപൂര്‍വമായ ഈ പ്രതിഭാസമാണിത്. ഇതോടെ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ വീഴുകയും വെളിച്ചം ഇല്ലാതാവുകയും ചെയ്യും. 2024 ലെ ആദ്യ സൂര്യഗ്രഹണമാണിത്. ഓരോ വര്‍ഷവും രണ്ട് മുതല്‍ അഞ്ച് സൂര്യഗ്രഹണം വരെ നടക്കാറുണ്ട്. എന്നാല്‍ സമ്പൂര്‍ണ സൂര്യഗ്രഹണം 18 മാസത്തില്‍ ഒരിക്കലാണ് സംഭവിക്കാറ്. ഒരു പ്രത്യേക സ്ഥലത്ത് 400 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ സമ്പൂര്‍ണ സൂര്യഗ്രഹണം കാണാനാവൂ.

സൂര്യഗ്രഹണം വ്യക്തമായി കാണുക. ഇക്കാരണത്താല്‍ ‘ഗ്രേറ്റ് നോര്‍ത്ത് അമേരിക്കന്‍ എക്ലിപ്‌സ്’ എന്നും ഈ വര്‍ഷത്തെ സൂര്യഗ്രഹണത്തെ വിശേഷിപ്പിക്കുന്നുണ്ട്. 2024 ലെ ആദ്യ സൂര്യഗ്രഹണം ഇന്ത്യയില്‍ നിന്ന് കാണാനാവില്ല. ഏപ്രില്‍ എട്ടിന് രാത്രി 9 മണിക്ക് ശേഷം നടക്കുന്നതിനാല്‍ സൂര്യഗ്രഹണത്തെ കുറിച്ചുള്ള ആശങ്കകള്‍ ഇന്ത്യയിലുള്ളവര്‍ക്ക് വേണ്ട. വടക്കേ അമേരിക്കയില്‍ നിന്നായിരിക്കും ഇത് വ്യക്തമായി കാണാനാവുക.

2031 ല്‍ നടക്കുന്ന സൂര്യഗ്രഹണമാണ് ഇന്ത്യയില്‍ നിന്ന് വ്യക്തമായി കാണുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2031 മെയ് 21 ന് ആയിരിക്കും ഇത്. രണ്ടര മണിക്കൂര്‍ നേരമായിരിക്കും പൂര്‍ണ സൂര്യഗ്രഹണത്തിന്റെ ദൈര്‍ഘ്യം. നാല് മിനിറ്റ് നേരമായിരിക്കും ചന്ദ്രന്‍ പൂര്‍ണമായും സൂര്യനെ മറയ്ക്കുക. ഇത് ഭൂമിയില്‍ ഇരുട്ട് വ്യാപിക്കുന്നതിനിടയാക്കും.

കൊളംബിയ, വെനസ്വേല, അയര്‍ലാന്‍ഡ്, പോര്‍ട്ടല്‍, ഐസ്‌ലാന്‍ഡ്, യുകെ എന്നിവിടങ്ങളില്‍ നിന്നും കരീബിയന്‍ രാജ്യങ്ങളില്‍ നിന്നും ഭാഗികമായി ഗ്രഹണം കാണാം. ഇന്ത്യയിലുള്ളവര്‍ക്ക് നാസയുടെ തത്സമയ സ്ട്രീമിങിലൂടെ ഗ്രഹണം കാണാം. ഇന്ത്യന്‍ സമയം ഏപ്രില്‍ എട്ട് രാത്രി 10.30നും ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 നും ഇടയിലാണ് സ്ട്രീമിങ് ഉണ്ടാവുക. ഇതിന് പുറമെ ടെക്‌സാസിലെ മക്‌ഡൊണാള്‍ഡ് ഒബ്‌സര്‍വേറ്ററിയുടെ തത്സമയ സ്ട്രീമിങും ലഭ്യമാവും. ഒബ്‌സര്‍വേറ്ററിയിലെ ദൂരദര്‍ശിനിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇതില്‍ കാണാം.

ചന്ദ്രന്‍ പൂര്‍ണമായും സൂര്യനെ മറയ്ക്കുന്നത് ആളുകള്‍ക്ക് കാണാനാവും. സൂര്യന്റെ കൊറോണ 2017 ലെ സൂര്യ ഗ്രഹണത്തേക്കാള്‍ വീതിയില്‍ ദൃശ്യമാവും. ചന്ദ്രന്‍ ഭൂമിയെ ചുറ്റുമ്പോള്‍ ഭൂമിയില്‍ നിന്നുള്ള അകലത്തില്‍ വ്യത്യാസമുണ്ടാവാറുണ്ട്. 2017ല്‍ യുഎസില്‍ ദൃശ്യമായ സൂര്യഗ്രഹണ സമയത്ത് ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് ഈ വര്‍ഷത്തെ സൂര്യഗ്രഹണ ദിവസം ഉള്ളതിനേക്കാള്‍ കൂടുതല്‍ ദൂരത്തായിരുന്നു.

ഇത്തവണ ചന്ദ്രന്‍ ഭൂമിയോട് കൂടുതല്‍ അടുത്തുള്ളതിനാല്‍ തന്നെ ഭൂമിയില്‍ പതിക്കുന്ന നിഴലിന്റെ വീതിയും കൂടും. 173 കിമീ മുതല്‍ 193 കിമീ വീതിയില്‍ സൂര്യഗ്രഹണ നിഴല്‍ ഭൂമിയില്‍ പതിക്കും. ഇക്കാരണത്താല്‍ കൂടുതല്‍ നഗരങ്ങളില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം കാണാം. ഇതിന് പുറമെ യുഎസിലെ മറ്റ് ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് ഭാഗികമായും ഗ്രഹണം കാണാന്‍ സാധിക്കും.

അനേകം മലയാളികള്‍ സൂര്യഗ്രഹണം ദൃശ്യമാകുന്ന മേഖലകളില്‍ താമസിക്കുന്നുണ്ടാവാം. സൂര്യഗ്രഹണം നഗ്ന നേത്രങ്ങള്‍ കൊണ്ട് നോക്കരുത്. ഇത് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം. താല്‍കാലികമായ കാഴ്ചക്കുറവ് മുതല്‍ സ്ഥിരമായ അന്ധതയ്ക്ക് വരെ അത് കാരണമായേക്കാം. സൂര്യഗ്രഹണം കാണുന്നതിന് വേണ്ടിയുള്ള കണ്ണടകള്‍ ഉപയോഗിക്കണം.

സാധാരണ കൂളിങ് ഗ്ലാസുകള്‍ പാടില്ല. സേഫ് സോളാര്‍ വ്യൂവിങ് ഗ്ലാസുകള്‍ ആണ് വേണ്ടത്. ഐഎസ്ഒ 123122 രാജ്യാന്തര ഗുണനിലവാരമുള്ളതായിരിക്കണം. എന്നാല്‍ അത്തരം വ്യാജ കണ്ണടകള്‍ പുറത്തിറങ്ങാന്‍ ഇടയുണ്ട്. അതിനാല്‍ മുന്‍നിര കമ്പനികളുടെ കണ്ണടകള്‍ മാത്രം വാങ്ങുക. കണ്ണടയല്ലാതെ മറ്റ് ഉല്പന്നങ്ങളും ലഭ്യമാണ് അവയും ഗുണനിലവാരമുള്ളവ പരിശോധിച്ച് വാങ്ങുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.