1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2015

സ്വന്തം ലേഖകന്‍: ഗ്രീക്ക് കടക്കെണി, ഗ്രീസും യൂറോ സോണും തമ്മില്‍ ധാരണയായി. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും യൂറോപ്യന്‍ കമീഷനും മുന്നോട്ടുവെച്ച കടുത്ത വ്യവസ്ഥകള്‍ക്ക് പൂര്‍ണമായി വഴങ്ങാന്‍ ഗ്രീസ് തയാറായതോടെയാണിത്.

2022 നുള്ളില്‍ വിരമിക്കല്‍ പ്രായം 67 ആയി ഉയര്‍ത്തുക, ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ കാര്യക്ഷമമായ സംവിധാനം സ്വീകരിക്കുക, അടുത്ത ബജറ്റ് മുതല്‍ ബജറ്റ് കമ്മി ഒഴിവാക്കുക, 2018 ല്‍ ബജറ്റ് മിച്ചം 3.5 ആയി ഉയര്‍ത്തുക, സാമൂഹികക്ഷേമ നടപടികള്‍ ഭാഗികമായി അവസാനിപ്പിക്കുക, പ്രധാന തുറമുഖങ്ങള്‍ സ്വകാര്യവത്കരിക്കുക, പുതിയ തൊഴില്‍മേഖല തുറക്കുക, നികുതി വര്‍ധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിലാണ് ഇരുവിഭാഗവും തമ്മില്‍ ധാരണയിലത്തെിയത്.

ഗ്രീക്ക് പാര്‍ലമെന്റും യൂറോപ്യന്‍ യൂനിയനും വ്യവസ്ഥകള്‍ക്ക് അംഗീകാരം നല്‍കുന്നതോടെ കരാര്‍ പ്രാബല്യത്തിലാകും. പദ്ധതിക്ക് ഇനി രാഷ്ട്രീയ അംഗീകാരം ആവശ്യമാണെന്നും കമ്മീഷന്‍ അറിയിച്ചു. മൂന്നുവര്‍ഷത്തിനിടെ തവണകളായി 8600 കോടി യൂറോയാണ് സഹായമനുവദിക്കുക.

സര്‍ക്കാര്‍സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിച്ച് ലഭിക്കുന്ന തുക പ്രത്യേക ഫണ്ടായി നീക്കിവെക്കണമെന്ന നിര്‍ദേശത്തെച്ചൊല്ലി ഗ്രീക്ക് സര്‍ക്കാറും യൂറോപ്യന്‍ യൂനിയനും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നുവെങ്കിലും അതും തീരുമാനമായതോടെയാണ് അംഗീകാരം ലഭിച്ചത്.

ഗ്രീക്ക് പാര്‍ലമെന്റ് കരാറിന് ഉടന്‍ അംഗീകാരം നല്‍കിയില്ലെങ്കിലും ആഗസ്റ്റ് 20 ന് കാലവധി തീരുന്ന 300 കോടി ഡോളര്‍ വായ്പ തിരിച്ചടക്കാന്‍ ഗ്രീസ് പാടുപെടുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.