1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2015

സ്വന്തം ലേഖകന്‍: ഗ്രീസ് കടക്കെണി സംബന്ധിച്ച രക്ഷാപാക്കേജിനെ ചൊല്ലി തൊഴിലാളി സംഘടനകള്‍ തെരുവിലിറങ്ങുന്നു. വിവിധ സംഘടനകളുടെ കൂട്ടായ്മ ഇന്ന് രാജ്യത്ത് പൊതു പണിമുടക്ക് പ്രഖ്യാപിച്ചു. വിവാദമായ കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച രക്ഷാപാക്കേജ് തള്ളിക്കളയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അലക്‌സി സിപ്രസിന്റെ നേതൃത്വത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷമുള്ള ആദ്യ പൊതുപണിമുടക്കിനാണ് ഗ്രീസ് വേദിയാകാന്‍ പോകുന്നത്. പണം കടം നല്‍കാന്‍ യൂറോസോണ്‍ മുന്നോട്ട് വെച്ച കര്‍ശന നിര്‍ദേശങ്ങള്‍ അംഗീകരിച്ചതില്‍ പ്രതിഷേധിച്ചാണ് 24 മണിക്കൂര്‍ പണിമുടക്ക്. ക്ഷേമ പെന്‍ഷന്‍ നിയന്ത്രിക്കുക, നികുതി വരുമാനം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമെ ഗ്രീസിന് കടം ലഭിക്കൂ.

ഹിത പരിശോധനയിലൂടെ ജനങ്ങള്‍ തള്ളിയതാണ് ഈ നിര്‍ദേശങ്ങള്‍. കൂടാതെ പൊതു ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനും നിര്‍ദേശമുണ്ട്. ഗ്രീക്ക് ജനതയുടെ അഭിലാഷത്തെ യൂറോസോണ്‍ അട്ടിമറിച്ചെന്നാണ് വിമര്‍ശമുയരുന്നത്. ഏഥന്‍സില്‍ ഇതിനകം പ്രതിഷേധ പ്രകടനങ്ങള്‍ നടന്നുകഴിഞ്ഞു.

എന്നാല്‍ ഗ്രീസിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ ഇതല്ലാതെ വേറെ വഴിയില്ലെന്നാണ് ചര്‍ച്ചകള്‍ക്ക് ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രി അലക്‌സി സിപ്രസിന്റെ വാദം. ഗ്രീസിന്റെ ചില നിര്‍ദേശങ്ങളെങ്കിലും യൂറോസോണിനെക്കൊണ്ട് അംഗീകരിപ്പിക്കാനായെന്നും സിപ്രസ് അവകാശപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.