1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2016

സ്വന്തം ലേഖകന്‍: ഗ്രീസില്‍ വിനോദസഞ്ചാര സീസണ്‍, അഭയാര്‍ഥികളെ കൂട്ടമായി ഒഴിപ്പിക്കാന്‍ ഗ്രീക്ക് സര്‍ക്കാര്‍ തീരുമാനം. ഈ വര്‍ഷത്തെ വിനോദസഞ്ചാര സീസണ അടുത്തുവരുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകള്‍ ഒഴിപ്പിക്കാനാണ് ഗ്രീസ് ഒരുങ്ങുന്നത്.

മധ്യേഷ്യയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 40,000 അഭയാര്‍ഥികളില്‍ മിക്കവരും പ്രധാനമായും രാജ്യതലസ്ഥാനമായ ആതന്‍സിലെ തെരുവുകളിലാണ് കഴിയുന്നത്. ഇവരെ വിനോദസഞ്ചാരികളുടെ കണ്ണില്‍പെടാത്ത ദിക്കുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

എന്നാല്‍, മെച്ചപ്പെട്ട സൗകര്യങ്ങളില്‍ അഭയാര്‍ഥികളെ പാര്‍പ്പിക്കുന്നതിനാണ് പുതിയ കാമ്പുകളിലേക്ക് അവരെ മാറ്റുന്നതെന്നാണ് അധികൃതരുടെ വാദം. ശീതീകരണ സംവിധാനങ്ങളും വൃത്തിയുമുള്ള കേന്ദ്രങ്ങളിലേക്കാണ് അവരെ മാറ്റുന്നതെന്ന് അധികൃതര്‍ പറയുന്നു.

23 ദശലക്ഷം വിനോദസഞ്ചാരികള്‍ ഈ വര്‍ഷം രാജ്യത്തത്തെുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായ വിനോദസഞ്ചാര മേഖലയിലൂടെ ഈ വര്‍ഷം ലക്ഷം കോടി രൂപയുടെ വരുമാനമാണ് സാമ്പത്തില പ്രതിസന്ധി നേരിടുന്ന ഗ്രീസ് സ്വപ്നം കാണുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.