1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2017

സ്വന്തം ലേഖകന്‍: മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ഇന്ത്യയില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ 28 പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ മുസ്ലീങ്ങള്‍. പശു സംരക്ഷണത്തിന്റെ പേരില്‍ നടന്ന അക്രമങ്ങളില്‍ 97 ശതമാനവും ഇക്കാലത്താണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 51 ശതമാനം അക്രമങ്ങളിലും ലക്ഷ്യം മുസ്ലീങ്ങളായിരുന്നു. 2010 മുതല്‍ 17 വരെയുള്ള കാലയളവില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ നടന്ന അക്രമങ്ങളുടെ കണക്കാണിത്.

പശു സംരക്ഷണത്തിന്റെ പേരില്‍ നടന്ന 63 അക്രമങ്ങളില്‍ 32 എണ്ണവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടന്നിരിക്കുന്നത്. പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് നടന്ന സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഈ വര്‍ഷം ജൂണ്‍ 25 വരെ നടന്ന അക്രമങ്ങളാണ് സര്‍വേയ്ക്ക് വിധേയമായത്. പശു സംരക്ഷണകര്‍ ആക്രമിച്ച് കൊലപ്പെടുത്തിയ 28 പേരില്‍ 24 പേരും മുസ്ലീങ്ങളാണ്. 124 പേര്‍ക്ക് ആക്രമണങ്ങളില്‍ പരുക്കേറ്റു.

പല ആക്രമണങ്ങളും ഊഹാപോഹങ്ങളുടെയും അടിസ്ഥാനരഹിതമായ വാര്‍ത്തകളുടെയും പേരിലാണ് നടന്നിരിക്കുന്നത്. ദേശീയസംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോകള്‍ പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ വേര്‍തിരിച്ച് രേഖപ്പെടുത്താറില്ല. എന്നാല്‍ ഇത്തരത്തിലുള്ള ആദ്യ സര്‍വേയാണ് ഇന്ത്യസ്‌പെന്‍ഡ് നടത്തിയത്. ഈ വര്‍ഷം ആദ്യത്തെ ആറ് മാസത്തിനകം തന്നെ പശു സംരക്ഷണവുമായി ബന്ധപ്പെട്ട് ഇരുപതോളം ആക്രമണങ്ങള്‍ നടന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗോസംരക്ഷകരുടെ ആക്രമണങ്ങള്‍ ഈ വര്‍ഷം 75 ശതമാനം വര്‍ദ്ധിച്ചു. 2010 നു ശേഷം ഗോസംരക്ഷകരുടെ ഏറ്റവുമധികം ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഈ വര്‍ഷമാണ്. സംസ്ഥാന അടിസ്ഥാനത്തില്‍ ഗോസംരക്ഷകര്‍ ഏറ്റവുമധികം ആക്രമണം നടത്തിയിരിക്കുന്നത് ബിജെപി ഭരിക്കുന്ന യുപിയിലാണെന്നതും ശ്രദ്ധേയം. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് ദീര്‍ഘ മൗനത്തിനു ശേഷം മോദി വാ തുറന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.