1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2018

സ്വന്തം ലേഖകന്‍: നികുതി നിരക്കുകള്‍ പരിഷ്‌ക്കരിച്ച് ജിഎസ്ടി കൗണ്‍സില്‍; 88 ഉല്‍പ്പന്നങ്ങളുടെ വില കുറയും. മിക്ക ഗാര്‍ഹികോപകരണങ്ങളുടെയും നികുതി 28ല്‍ നിന്ന് 18 ശതമാനമാക്കിയതായും ജൂലൈ 27 മുതല്‍ പുതുക്കിയ നികുതിനിരക്ക് പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ജിഎസ്ടി കൗണ്‍സിലിന്റെ 28 മത്തെ യോഗത്തിലാണ് തീരുമാനം.

അഞ്ചു കോടി രൂപവരെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ എല്ലാ മാസവും നികുതിപ്പണം അടയ്ക്കണമെങ്കിലും മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മതി. ലളിതമായ റിട്ടേണ്‍ ഫോമിന് ഉടന്‍ രൂപം നല്‍കും. നികുതി നിയമങ്ങള്‍ക്കുള്ള ഭേദഗഗതികളും കൗണ്‍സില്‍ അംഗീകരിച്ചു.

ജിഎസ്ടിയില്‍ നിന്ന് ഒഴിവായവ:

സാനിറ്ററി നാപ്കിന്‍
വിലകൂടിയ കല്ലുകളില്ലാത്ത രാഖി
മാര്‍ബിളിലും കല്ലിലും മരത്തിലുമുള്ള വിഗ്രഹങ്ങള്‍
പ്രമുഖരുടെ സ്മരണാര്‍ഥമുള്ള നാണയങ്ങള്‍
സംസ്‌കരിച്ചു പായ്ക്കറ്റിലാക്കിയ പാല്‍
ചൂലിനുള്ള പുല്ല്
കയര്‍പിത്ത് കംപോസ്റ്റ്

ജിഎസ്ടി നിരക്ക് കുറച്ചവ:

വാഷിങ് മെഷീന്‍
റഫ്രിജറേറ്റര്‍
ഫ്രീസര്‍
ചെറിയ ടിവി
വാക്യൂം ക്‌ളീനര്‍
വിഡിയോ ഗെയിം
ക്രെയിന്‍ ലോറി
മിക്‌സര്‍ ഗ്രൈന്‍ഡര്‍
ഹെയര്‍ ഡ്രയര്‍
ഷേവര്‍ കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന റബര്‍ റോളര്‍
സ്റ്റോറെജ് വാട്ടര്‍ ഹീറ്റര്‍
ലിഥിയം അയോണ്‍ ബാറ്ററി
പെയിന്റ്
തേപ്പുപെട്ടി
ഹാന്‍ഡ് ബാഗ്
ജ്വല്ലറി ബോക്‌സ്
അലങ്കാരപ്പണിയുള്ള കണ്ണാടി
കരകൗശല ഉല്‍പന്നങ്ങള്‍
വാര്‍ണിഷ്
ഇനാമല്‍
സുഗന്ധദ്രവ്യങ്ങള്‍
ടോയ്‌ലറ്റ് സ്‌പ്രേ
വാട്ടര്‍ കൂളര്‍
തുകല്‍ ഉല്‍പന്നങ്ങള്‍
മണ്ണെണ്ണ പ്രഷര്‍ സ്റ്റവ്
മുള കൊണ്ടുള്ള തറവിരി
ഗ്‌ളാസ് പ്രതിമകള്‍

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.