1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2016

സ്വന്തം ലേഖകന്‍: അതിരുകളില്ലാത്ത സംഗീതവുമായി പാട്ടുകാരന്‍ ഗുലാം അലിയെത്തി, ഫാസിസത്തിനെതിരെ വെല്ലുവിളിച്ച് കേരളം. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ആദരസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഗുലാം അലിയുടെ സാന്നിധ്യത്തിലൂടെ വിജയിച്ചിരിക്കുന്നത് കേരളത്തിന്റെ മതേതരമനസ്സാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എക്കാലവും വിശാലമായി ചിന്തിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തെയാണ് ഈ ചടങ്ങ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുലാം അലിക്ക് കേരളത്തിന്റെ ഉപഹാരമായി ആറന്മുളക്കണ്ണാടി മുഖ്യമന്ത്രി സമ്മാനിച്ചു.

സ്വരലയയുടെ പ്രഥമ ഗ്‌ളോബല്‍ ലെജന്‍ഡറി അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് ഗുലാം അലിക്ക് സമ്മാനിച്ചു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളത്തിന്റെ മതനിരപേക്ഷസംസ്‌കാരത്തിന് വിരുദ്ധമായ ആശയങ്ങളും ചിന്താഗതികളും മുന്നോട്ടുവയ്ക്കുന്നവരെ ജനങ്ങള്‍ ശക്തമായി ചെറുക്കുമെന്ന സന്ദേശമാണ് ഗുലാം അലിയുടെ സന്ദര്‍ശനം നല്‍കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേരളത്തില്‍ എത്താന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ഗുലാം അലി പറഞ്ഞു. ’55 വര്‍ഷമായി പാട്ടുപാടുന്നുണ്ടെങ്കിലും സന്തോഷംകൊണ്ടും അഭിമാനംകൊണ്ടും മഹത്തരമാണ് ഈ ദിനം. ഞാന്‍ വലിയ പാട്ടുകാരനൊന്നുമല്ല. കുറച്ച് പാട്ട് കേള്‍ക്കും, കുറച്ച് പാടും അത്രമാത്രം. കേരളത്തിലെ സന്ദര്‍ശനത്തിന് ലഭിച്ച അവസരം ഏറെ വിലപ്പെട്ടതാണ്”– അദ്ദേഹം പറഞ്ഞു.

നേരത്തെ ഗുലാം അലിയെ പാടാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി ശിവസേന രംഗത്തെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.