1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2022

സ്വന്തം ലേഖകൻ: ജൂൺ 22 മുതൽ കാർഡ്​ബോർഡ്​ പെട്ടികൾ അനുവദിക്കുമെന്ന്​ ഗൾഫ്​ എയർ. ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. ഇന്ത്യ, ബംഗ്ലാദേശ്​, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക്​ യാത്ര ചെയ്യുന്നവർക്ക്​ നിശ്​ചിത അളവിലുള്ള കാർഡ്​ ബോർഡ്​ പെട്ടികൾ കൊണ്ടുപോകാമെന്ന്​ സർക്കുലറിൽ പറയുന്നു.

76 സെന്‍റീമീറ്റർ നീളവും 51 സെന്‍റീമീറ്റർ വീതിയും 31 സെന്‍റീമീറ്റർ ഉയരവുമാണ്​ പെട്ടികൾക്ക്​ അനുവദിച്ചിരിക്കുന്ന അളവ്​. ഇതിൽ കൂടുതൽ വലിപ്പത്തിലുള്ള കാർഡ്​ ബോർഡ്​ പെട്ടികൾ അനുവദിക്കില്ല.

യാത്രക്കാർക്ക്​ ഏറെ ആശ്വാസകരമായ തീരുമാനമാണ്​ ഗൾഫ്​ എയർ എടുത്തിരിക്കുന്നത്​. 2020 ഒക്​ടോബറിലാണ്​ കാർഡ്​ ബോർഡ്​ പെട്ടികൾ സ്വീകരിക്കുന്നത്​ നിർത്തലാക്കിയത്​. ഇതേത്തുടർന്ന്​ യാത്രക്കാർ ഏറെ പ്രയാസം നേരിട്ടിരുന്നു. കൂടുതൽ വില കൊടുത്ത്​ ട്രോളി ബാഗുകൾ വാങ്ങേണ്ട സ്ഥിതിയിലായിരുന്നു യാത്രക്കാർ. കുടുംബമായി യാത്ര ചെയ്യുമ്പോൾ എല്ലാവർക്കും സ്യൂട്ട്​ കേസുകളോ ട്രോളി ബാഗുകളോ വാങ്ങേണ്ട അവസ്ഥക്കാണ്​ മാറ്റം വരുന്നത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.