1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2023

സ്വന്തം ലേഖകൻ: ബ​ഹ്‌​റൈ​നി​ലെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഗ​ൾ​ഫ് എ​യ​ർ, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​മി​റേ​റ്റ്‌​സു​മാ​യി കോ​ഡ്‌​ഷെ​യ​ർ ക​രാ​ർ പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​മി​റേ​റ്റ്സ് സ​ർ​വി​സു​ള്ള യൂ​റോ​പ്പി​ലെ​യും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് ഗ​ൾ​ഫ് എ​യ​ർ കോ​ഡ് പ​ങ്കു​വെ​ക്കും.

അ​തു​വ​ഴി ഗ​ൾ​ഫ് എ​യ​ർ യാ​ത്ര​ക്കാ​ർ​ക്ക് യാ​ത്ര ചെ​യ്യാ​നാ​വു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കും. ഇ​ന്തോ​നേ​ഷ്യ​യി​ലെ ഡെ​ൻ​പ​സ​ർ, ബാ​ലി, ബ്ര​സീ​ൽ, വി​യ​റ്റ്നാ​മി​ലെ ഹ​നോ​യി, ഹോ ​ചി മി​ൻ സി​റ്റി, ചെ​ക്ക് റി​പ്പ​ബ്ലി​ക് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ ഇ​തോ​ടെ ഗ​ൾ​ഫ് എ​യ​റി​ന്റെ സ​ർ​വി​സ് പ​ട്ടി​ക​യി​ൽ വ​രും.

യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റി​ങ്, ചെ​ക്ക്-​ഇ​ൻ, ബാ​ഗേ​ജ് കൈ​മാ​റ്റം എ​ന്നി​വ സം​യോ​ജി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഇ​തി​ന്റെ പ്ര​യോ​ജ​നം. കോം​പ​റ്റേ​റ്റി​വ് നി​ര​ക്കു​ക​ളു​ടെ പ്ര​യോ​ജ​ന​വും ല​ഭി​ക്കും. ഇ​തു കൂ​ടാ​തെ പ്രീ​മി​യം യാ​ത്ര​ക്കാ​ർ​ക്ക് ദു​ബൈ​യി​ലെ എ​മി​റേ​റ്റ്സ് ലോ​ഞ്ചു​ക​ളി​ലേ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കും.

അ​ധി​ക യാ​ത്രാ ഓ​പ്‌​ഷ​നു​ക​ൾ ല​ഭി​ക്കു​ന്ന​ത് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഗ​ൾ​ഫ് എ​യ​ർ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ഗ​ൾ​ഫ് എ​യ​ർ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ക്യാ​പ്റ്റ​ൻ വ​ലീ​ദ് അ​ൽ അ​ല​വി ചൂ​ണ്ടി​ക്കാ​ട്ടി. ഗ​ൾ​ഫ് എ​യ​റി​ന് നി​ല​വി​ൽ 17 എ​യ​ർ​ലൈ​നു​ക​ളു​മാ​യി കോ​ഡ്‌​ഷെ​യ​ർ ക​രാ​റു​ക​ളു​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.