
സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിലടക്കം സഹകരണം ശക്തമാക്കി ഗൾഫ് രാജ്യങ്ങൾ. വിവിധ മേഖലകളിലെ വെല്ലുവിളി നേരിടാൻ സംയുക്ത പദ്ധതികൾക്കു തുടക്കമിടും. യുവജനങ്ങൾക്കു കൂടുതൽ അവസരങ്ങളൊരുക്കുക, പുതിയ സംരംഭകരെ ആകർഷിക്കുക, നിക്ഷേപാനുകൂല സാഹചര്യമൊരുക്കുക, സംയുക്ത ഗവേഷണം ആരംഭിക്കുക എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.
വിദ്യാഭ്യാസ രംഗത്തു സമഗ്ര മാറ്റത്തിനു വഴിയൊരുക്കാനും ജിസിസി വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രിമാരുടെ യോഗത്തിൽ ധാരണയായി. കോവിഡിനെ തുടർന്നു വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകൾ വൻ വെല്ലുവിളിയാണു നേരിടുന്നതെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി. അറിവുകൾ പങ്കുവയ്ക്കുന്നതിനൊപ്പം ഓരോ രംഗത്തും വൈദഗ്ധ്യം നേടണം.
കോവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ മാറ്റങ്ങളിലൂടെ മാത്രമേ മുന്നേറാനാകു. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മാറ്റം ഇതിൽ പ്രധാനം. 2017ൽ രൂപം നൽകിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തും. വിവിധ ഗവേഷണ ഫലങ്ങളുടെയും പഠന റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാകും ഇതെന്നും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല