
സ്വന്തം ലേഖകൻ: ൾഫ് രാജ്യങ്ങൾ കൊടുംചൂടിലേക്കു കടന്നതോടെ ചില മേഖലകളിൽ താപനില 49 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. ഒമാനിലെ നോർത്ത് അൽ ബതീന ഗവർണറേറ്റിലെ സൊഹാറിൽ 50 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസം താപനില. ചൂടു കൂടുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പാലിക്കണമെന്നും വിവിധ രാജ്യങ്ങളിൽ അധികൃതർ നിർദേശിച്ചു.
യുഎഇയിലെ വിവിധ എമിറേറ്റുകളിൽ 49 ഡിഗ്രി സെൽഷ്യസ്. അതേസമയം, ഷാർജ വാദി അൽ ഹിലോ, ഫുജൈറ മലയോരങ്ങൾ എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം ക്ലൗഡ് സീഡിങ്ങിലൂടെ ശക്തമായ മഴ ലഭിച്ചു. ചൂടിനൊപ്പം പൊടിക്കാറ്റിനു സാധ്യതയുണ്ടെന്ന് ഈ രാജ്യങ്ങളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി.
ഒമാനിലെ മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടിനിറഞ്ഞ അന്തരീക്ഷമായിരുന്നെങ്കിലും ഹജർ മലനിരകളിൽ ഉച്ചകഴിഞ്ഞ് ആകാശം മേഘാവൃതമായി. തീരദേശ മേഖലകളിൽ പുലർച്ചെ മൂടൽമഞ്ഞിനു സാധ്യതയുണ്ട്. വരുംദിവസങ്ങളിൽ താപനില ഇതേനിലയിൽ തുടരുമെന്നാണു റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല