1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2021

സ്വന്തം ലേഖകൻ: രൂപയ്ക്കെതിരെ ദിർഹത്തിന്റെയും റിയാലിന്റെയും മൂല്യം വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി യുഎഇ ദിർഹത്തിന് 20 രൂപയിലേറെ വിലയുണ്ട്. ആയിരം രൂപ നാട്ടിൽ കിട്ടാൻ അൻപത് ദിർഹം അയച്ചാൽ മതിയെന്നു ചുരുക്കം. കഴിഞ്ഞ നവംബറിലാണ് ദിർഹം റെക്കോർഡ് ഉയരത്തിലെത്തിയത്. ഒരു ദിർഹത്തിന് 20.350 രൂപ വരെയാരുന്നു അന്നത്തെ നില.

പുതിയ സാഹചര്യം തുടർന്നാൽ ഗൾഫ് കറൻസികളുടെ മൂല്യം റെക്കോർഡ് ഭേദിക്കുമെന്നാണ് സൂചന. എണ്ണ വിലയിടിവ് ഗൾഫ് രാജ്യങ്ങളിലുണ്ടാക്കിയ പ്രതിസന്ധിയും സ്വദേശിവൽക്കരണവും കൊവിഡ്, യാത്രാ പ്രതിസന്ധിയും തകർത്തു കളഞ്ഞ പ്രവാസി ജീവിതത്തിന് അൽപ്പം ആശ്വാസം നൽകുന്ന വാർത്തയാണ് കറൻസി മൂല്യം ഉയരുന്നു എന്നത്.

2014ൽ ഒരു ദിർഹമിന് 16 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 20 കടന്നു കുതിക്കുകയാണ്. ഏകദേശം 20 ശതമാനം ശമ്പള വർധനയുണ്ടായതിനു തുല്യമാണിത്. നാട്ടിൽ ജീവിത ചെലവിലെ വർധന ഇതിനേക്കാൾ അധികമാണെങ്കിലും ദിർഹത്തിലെ മൂല്യവർധന ജീതിതം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന പലർക്കും ആശ്വാസമാകുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.