1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2021

സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിലടക്കം സഹകരണം ശക്തമാക്കാൻ ജിസിസി വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രിമാരുടെ തീരുമാനം. യുവജനങ്ങൾക്കു കൂടുതൽ അവസരങ്ങളൊരുക്കുക, പുതിയ സംരംഭകരെ ആകർഷിക്കുക, നിക്ഷേപാനുകൂല സാഹചര്യമൊരുക്കുക, സംയുക്ത ഗവേഷണപരിപാടികൾ ആരംഭിക്കുക എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.

കൊവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ തൊഴിൽ രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമാകുന്നതെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. പരമ്പരാഗത തൊഴിൽ രീതികൾ ഹൈബ്രിഡ് തൊഴിലുകൾക്കു വഴിമാറിയതോടെ പുതിയ തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തണമെങ്കിൽ വൈജ്ഞാനിക മികവുകൾ വർധിപ്പിക്കണം.

മറിച്ചായാൽ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നിലനിൽപില്ലെന്ന് ചുരുക്കം. പുതിയ സാങ്കേതിക വിദ്യകൾക്കും സാധ്യതകൾക്കും യോജിച്ചവിധമുള്ള മാറ്റങ്ങളുടെ അടുത്ത ഘട്ടത്തിനാണു തുടക്കമാകുന്നത്. നിർമിതബുദ്ധി, റോബട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ സ്കൂൾ മുതൽ സർവകലാശാലാ തലം വരെ പുതിയ പാഠ്യപദ്ധതികൾ വ്യാപകമാക്കാനുള്ള പദ്ധതിയുമായി യുഎഇ മുന്നോട്ട് പോകുകയാണ്.

കുട്ടികൾക്ക് ഓൺലൈൻ സുരക്ഷിതം ഉറപ്പാക്കുന്ന പോളിസ് ഓഫ് ഡിജിറ്റൽ വെൽ ബീയിങ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവതരിപ്പിച്ചു. കുട്ടികൾ ഡിജിറ്റൽ ലോകം കൂടുതലായി ഉപയോഗപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. യഥാർഥ ലോകത്തേക്കാൾ കൂടുതലായി ഡിജിറ്റൽ ലോകത്താണ് കുട്ടികളുടെ സമയമേറെയും. ഈ സാഹചര്യത്തിൽ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാലാണ് ദേശീയ ഡിജിറ്റൽ ക്ഷേമപദ്ധതി നടപ്പാക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റിൽ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.