1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2021

സ്വന്തം ലേഖകൻ: നിത്യോപയോഗ സാധനങ്ങളുടെ വിലവർധന പ്രവാസി കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു. ധാന്യങ്ങൾ, ഖുബ്ബൂസ് (റൊട്ടി), പാചക എണ്ണ, പഞ്ചസാര, പാൽ, മുട്ട, മാംസം, പഴം, പച്ചക്കറി എന്നിവയ്ക്കുൾപ്പെടെ 15–20% വില വർധിച്ചതായി പ്രവാസികൾ പറയുന്നു. കോവിഡ് മൂലം 2 വർഷമായി ശമ്പള വർധനയില്ലാത്തവർ അധികച്ചെലവ് എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ്.

ജോലി നഷ്ടപ്പെട്ടവരും വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കാത്തവരും ബുദ്ധിമുട്ടിലാണ്. നേരത്തെ ഒരാഴ്ചയ്ക്കുള്ള സാധനങ്ങൾ 250 ദിർഹത്തിനു വാങ്ങിയിരുന്നെങ്കിൽ 350–400 ദിർഹം വേണ്ടിവരുന്നെന്ന് വീട്ടമ്മമാർ പറയുന്നു. തണുപ്പാകുന്നതോടെ മത്സ്യം, പച്ചക്കറി വില കുറയുമെന്നാണ് പ്രതീക്ഷ.

വില വർ‌ധനയ്ക്ക് പല കാരണങ്ങളാണ് വിതരണക്കാരും ഇറക്കുമതിക്കാരും പറയുന്നത്. വിവിധ രാജ്യങ്ങളിൽ ഉൽപാദനം കുറഞ്ഞതും ഫാക്ടറികൾ പ്രവർത്തനം നിർത്തിയതും ലഭ്യത കുറച്ചു. യാത്രാ പ്രശ്നം മൂലം വിവിധ രാജ്യങ്ങളിലേക്കു പോയ കണ്ടെയ്നറുകൾ കുടുങ്ങിയതും ചരക്കുകൂലി കൂട്ടിയതും വില വർധനയുണ്ടാക്കി.

ഗതാഗത തടസ്സവും കാലാവസ്ഥാ മാറ്റങ്ങളും പെട്രോൾ വില വർധനയുമാണ് മറ്റു കാരണങ്ങൾ. എന്നാൽ ചില വൻകിട കമ്പനികൾ സ്റ്റോക്ക് തീരുന്നതുവരെ വില വർധിപ്പിക്കാതിരുന്നത് ആശ്വാസമായി. യാത്രവിലക്കുള്ള രാജ്യങ്ങളിൽ നിന്ന് ചാർട്ടേർ‍ഡ് വിമാനത്തിൽ സാധനങ്ങൾ എത്തിക്കേണ്ടിവരുന്നതും ചെലവുകൂട്ടുന്നതായി ഇവർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.