1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2016

സ്വന്തം ലേഖകന്‍: കേരളത്തിലെ വേനലവധി മുതലാക്കാന്‍ വിമാന കമ്പനികള്‍, ഗള്‍ഫ് യാത്രാനിരക്കുകള്‍ കുത്തനെ കൂട്ടി. മംഗളൂരു, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് കുത്തനെ വര്‍ദ്ധന വരുത്തിയത്. എട്ട് ഇരട്ടിയോളം വര്‍ദ്ധന വരുത്തിയ കമ്പനികള്‍ മടക്ക യാത്രാ ടിക്കറ്റില്‍ ഒമ്പത് ഇരട്ടിവരെ വര്‍ദ്ധനയും വരുത്തിയിട്ടുണ്ട്.

ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. വിവിധ പരീക്ഷകള്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 28 മുതലുള്ള യാത്രക്കാരുടെ തിരക്ക് ചൂഷണം ചെയ്താണ് നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചത്. ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് പുറമെ മറ്റു വിമാന കമ്പനികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ അറേബ്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഫൈ്‌ളദുബൈ കമ്പനികളും നിരക്ക് അഞ്ചുമുതല്‍ എട്ടുവരെ ഇരട്ടി വര്‍ധിപ്പിച്ചു. അവധിക്കാലം വിദേശത്ത് ചെലവഴിക്കാന്‍ തയാറെടുക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് യാത്രാനിരക്ക് വര്‍ധന കനത്ത ആഘാതമായി.

അവധിക്ക് നാട്ടിലത്തെിയ പ്രവാസികളും അമിത നിരക്ക് കാരണം തിരിച്ചുപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. അവധിക്കാലത്ത് ഗള്‍ഫിലേക്ക് പോകുന്ന കുടുംബങ്ങള്‍ ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കുന്നതിനാല്‍ മേയ് അവസാന വാരം മുതല്‍ നാട്ടിലേക്ക് തിരിക്കാണാണ് പതിവ്. ഈ അവധിക്കാലം പരമാവധി മുതലാക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.