1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2017

സ്വന്തം ലേഖകന്‍: കലാപ ഭീഷണി, ബലാത്സംഗ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെ വിധി പ്രഖ്യാപനം ജയിലേക്ക് മാറ്റി, ഗുര്‍മീത് ബലാത്സംഗം ചെയ്താല്‍ ശുദ്ധരാകുമെന്ന് ഭക്തരെ വിശ്വസിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. മൂന്നു സംസ്ഥാനങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്ക്കുന്ന സാഹചര്യത്തില്‍  ഗുര്‍മീതിനെ തടവിലിട്ടിരിക്കുന്ന സുനൈരിയ ജില്ലാ ജയില്‍ താല്‍ക്കാലിക കോടതി ആക്കി മാറ്റി വിധി പ്രഖ്യാപനം നടത്താനാണ് അധികൃതരുടെ തീരുമാനം.

പഞ്ചാബ്ഹരിയാന ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഗുര്‍മിതിനെ കുറ്റക്കാരനെന്ന് വിധിച്ചതിനു പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. കലാപ സാധ്യത കണക്കിലെടുത്താണ് ജയില്‍ താല്‍ക്കാലിക കോടതിയാക്കി മാറ്റാന്‍ കോടതി ഉത്തരവ്. വിധി പ്രസ്താവം വീഡി്യോ കോണ്‍ഫറന്‍സ് മുഖേന നടത്താനായിരുന്ന തീരുമാനവും കലാപം കണക്കിലെടുത്ത് ഒഴിവാക്കുകയായിരുന്നു.

എന്നാല്‍ ഇതു പോലും സുരക്ഷാ പ്രശനങ്ങള്‍ക്കു കാരണമാകും എന്ന് കണ്ടാണ് ഹൈക്കോടതി നിര്‍ണായക തീഐരുമാനഗ എടുത്തത്. ക്രിമിനല്‍ ചട്ടം ഒമ്പത്(ആറ്) പ്രകാരമാണ് ഹൈക്കോടതി ചീഐഫ് ജസ്റ്റിസ് തീരുമാനം കൈക്കൊണ്ടത്. കേസ് പരിഗണിക്കുന്ന പഞ്ച്കുല സിബിഐ കോടതിയാണ് താല്‍ക്കാലികമായി ജയിലില്‍ പ്രവര്‍ത്തിക്കുക. തിങ്കളാഴ്ചയാണ് ഗുര്‍മീതിന്റെ നിര്‍ണായക വിധിപ്രഖ്യാപനം.

അതിനിടെ ഗുര്‍മീതിന്റെ ആസ്ഥാനമായ സിര്‍സയിലെ ദേര സച്ചാ സൗദ ആശ്രമത്തെക്കുറിച്ച് വിചിത്രമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആശ്രമത്തിലെ ഭൂമിക്കടിയിലെ തന്റെ രഹസ്യ അറയിലേക്ക് വിശ്വാസികളായ സ്ത്രീകളെ എത്തിച്ചിരുന്നത്. സ്ത്രീകള്‍ കാവല്‍ക്കാരായിരുന്ന ഈ അറയ്ക്കുള്ളില്‍ നടന്നിരുന്നു ലൈംഗിക പീഡനങ്ങള്‍ ആരും അറിഞ്ഞിരുന്നില്ല.

പീഡനത്തിന് ശേഷം ഗുര്‍മീത് വിവരം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഇരകളായ സാധ്വികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ ദൈവപരിവേഷം മുതലെടുത്തായിരുന്നു ഗുര്‍മീത് ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തിയിരുന്നത്. പിതാവിനോട് മാപ്പു ചോദിക്കണം എന്നായിരുന്നു ഒരു സ്ത്രീയെ ലക്ഷ്യമിട്ടാല്‍ തന്റെ ലൈംഗികാവശ്യം ഗുര്‍മീത് വ്യക്തമാക്കിയിരുന്നത്.

ഇപ്പോഴും ആശ്രമത്തിനകത്ത് ഇപ്പോഴും നിരവധി അനുയായികള്‍ തടിച്ചുകൂടി നില്‍ക്കുകയാണ്. സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തുകയും ആശ്രമത്തിലെ രണ്ട് ഓഫീസുകള്‍ പൂട്ടിക്കുകയും ചെയ്തു. ഗുര്‍മീത് റാമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ആക്രമണങ്ങളിലുണ്ടായ നഷ്ടം നികത്താനാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.