സ്വന്തം ലേഖകന്‍: അമേരിക്കയില്‍ എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി; തീരുമാനം ജൂലൈയിലേക്ക് നീട്ടി. അമേരിക്കയില്‍ തൊഴിലെടുക്കുന്നതു നിരോധിക്കുന്ന ചട്ടത്തിന്റെ കരട് പ്രസിദ്ധീകരിക്കുന്നതാണ് ജൂലൈയിലേക്കു മാറ്റിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചന.
ഗ്രീന്‍ കാര്‍ഡ് ലഭിച്ച അല്ലെങ്കില്‍ ആറു വര്‍ഷത്തില്‍ കൂടുതല്‍ വീസാ കാലാവധി നീട്ടി ലഭിച്ച എച്ച്1 ബിക്കാരുടെ പങ്കാളികള്‍ക്ക് അമേരിക്കയില്‍ തൊഴില്‍ എടുക്കാന്‍ അനുമതി നല്കുന്ന പദ്ധതിയാണിത്. 2015ലാണ് ആരംഭിച്ചത്. ഒരു ലക്ഷം പേര്‍ ഗുണഭോക്താക്കളായി.
എല്ലാ തൊഴിലും അമേരിക്കക്കാര്‍ക്കു നല്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ നയം അനുസരിച്ചാണ് പദ്ധതി നിര്‍ത്തുന്നത്. പഴയ ചട്ടം റദ്ദാക്കി പുതിയത് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ 2018 അവസാനം വരെയെങ്കിലും സമയം എടുക്കുമെന്നാണ് കുടിയേറ്റ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല