
സ്വന്തം ലേഖകൻ: യോഗ്യതയുടെയും ശന്പളത്തിന്റെയും അടിസ്ഥാനത്തിൽ എച്ച്-1ബി വീസ അനുവദിക്കാനുള്ള നീക്കം ഡിസംബർ 31 വരെ നീട്ടിവച്ചതായി യുഎസ് പൗരത്വ -കുടിയേറ്റ വകുപ്പ് അറിയിച്ചു. നിലവിലുള്ള ലോട്ടറി സംവിധാനം അതുവരെ തുടരും. പുതിയ സംവിധാനം മാർച്ച് 9ന് പ്രാബല്യത്തിൽ വരേണ്ടിയിരുന്നതാണ്.
മുന്‍പുണ്ടായിരുന്ന ട്രംപ് ഭരണകൂടമാണ് ലോട്ടറി സംവിധാനം നിർത്താൻ തീരുമാനിച്ചത്. യോഗ്യതയുടെയും ശന്പളത്തിന്റെയും അടിസ്ഥാനത്തിൽ വീസ അനുവദിക്കുന്നത് ജോലിക്കാർക്കും കന്പനികൾക്കും ഒരു പോലെ ഗുണം ചെയ്യുമെന്നാണു ചൂണ്ടിക്കാട്ടിയത്.
പുതിയ സംവിധാനത്തിനു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ മതിയായ സമയം ലഭിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നീട്ടിവച്ചിരിക്കുന്നത്. വേണ്ട സൗകര്യങ്ങൾ വികസിപ്പിക്കാനും ജീവനക്കാർക്കു പരിശീലനം നല്‍കാനും വേണ്ട സമയം ലഭിച്ചില്ലെന്ന് കുടിയേറ്റ വകുപ്പ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല