1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2023

സ്വന്തം ലേഖകൻ: എച്ച്1ബി വീസയിൽ യുഎസിൽ എത്തിയശേഷം ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്തുന്നതിനും അവിടെ തുടരുന്നതിനുമുള്ള ഗ്രേസ് പീരിയഡ് 60 ദിവസത്തിൽ നിന്ന് 180 ദിവസമാക്കണമെന്ന് യുഎസ് പ്രസിഡന്റിന്റെ ഉപദേശകസമിതി നിർദേശിച്ചു. ജോലി പോയതിനു ശേഷം യുഎസിൽ തുടരാവുന്ന പരമാവധി കാലമാണ് ഗ്രേസ് പീരിയഡ്. ഇതിനുള്ളിൽ വേറെ ജോലി ലഭിച്ചില്ലെങ്കിൽ രാജ്യം വിടേണ്ടി വരും.

എച്ച്1–ബി പോലുള്ള നോൺ എമിഗ്രന്റ് തൊഴിൽ വീസകൾക്ക് ഉയർന്ന ഫീസ് ഈടാക്കാൻ യുഎസ് ഭരണകൂടം ജനുവരിയിൽ തീരുമാനിച്ചിരുന്നു. എൽ വീസകൾക്കും ഇതു ബാധകമാണ്. ഈ വീസകൾ യുഎസിലെ കമ്പനിയുടമയാണ് നൽകേണ്ടത്. കുടിയേറ്റ തൊഴിലാളികളെ ജോലിക്ക് എടുക്കുന്നതിനുള്ള ചെലവ് വർധിക്കുകയാണ് ഈ നടപടിമൂലം സംഭവിക്കുക. ഇൻവെസ്റ്റ്മെന്റ് – ലിങ്ക്ഡ് ഗ്രീൻ കാർഡിനുള്ള (ഇബി–5) ആദ്യ അപേക്ഷയ്ക്ക് തന്നെ ഫീസ് 11,160 യുഎസ് ഡോളറാക്കി (9.22 ലക്ഷം രൂപ) വർധിപ്പിച്ചു. അതായത് 204 ശതമാനമാണ് വർധന.

നിലവിൽ എച്ച്1–ബി വീസയ്ക്കായി ഇ–റജിസ്ട്രേഷന് അപേക്ഷിക്കുമ്പോൾ 10 യുഎസ് ഡോളർ മാത്രമായിരുന്നു ഫീസ്. എന്നാൽ ഇത് 2050 ശതമാനം വർധിപ്പിച്ച് 215 യുഎസ് ഡോളറാക്കി (17,000 രൂപ). ഇതേ വീസയുടെ രണ്ടാം ഘട്ട അപേക്ഷാഫോമിനൊപ്പം നൽകേണ്ട ഫീസ് 780 യുഎസ് ഡോളറാണ് (64,500 രൂപ). നേരത്തേ ഇത് 460 യുഎസ് ‍ഡോളർ ആയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.