
സ്വന്തം ലേഖകൻ: കോഴിക്കോട് എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിതീകരിച്ചു. കോഴിക്കോട് കാരശ്ശേരി ആനായാംകുന്ന് ഹയര്‍സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരികരിച്ചത്. ഏഴുപേരുടെ രക്ത സാമ്പിള്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്കയച്ചിരുന്നു. ഇതിന്‍റെ ഫലം വന്നതിനെത്തുടര്‍ന്നാണ് പനി സ്ഥിതീകരിച്ചത്. 13 അധ്യാപകര്‍ക്കും 42 വിദ്യാഥികള്‍ക്കുമാണ് പനിബാധിച്ചത്.
ഏഴു പേരുടെ രക്ത സാമ്പിള്‍ ഇന്നലെ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്കയച്ചിരുന്നു. ഇന്ന് റിസല്‍ട്ട് വന്നതിനു ശേഷമാണ് എച്ച് വണ്‍ എന്‍ വണ്‍ പനിയാണ് പടര്‍ന്നു പിടിച്ചത് എന്ന് സ്ഥിതീകരിച്ചത്. ജനുവരി മൂന്നിനാണ് സ്കൂളില്‍ കൂട്ടമായി പനി പടര്‍ന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടേയും ഇടയില്‍ ഒരു പോലെ പനി പടരുകയായയിരുന്നു.
ഇതിനെത്തുടര്‍ന്ന ആരോഗ്യവകുപ്പ് ഇടപെടുകയും രക്തസാമ്പിളുകള്‍ മണിപ്പാലിലേക്ക് പരിശോദനക്കയക്കുകയും ചെയ്യുകയായിരുന്നു. ഇതിന്‍റെ ഫലമാണ് ഇന്ന് പുറത്തു വന്നതും എച്ച് വണ്‍ എന്‍ വണ്‍ സ്ഥിതീകരിക്കപ്പെട്ടതും. സ്കൂളിലെ ഭക്ഷണവും വെള്ളവും പരിശോദിച്ചെങ്കിലും പ്രശ്നങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആരും ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല