1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2015


ബ്രിട്ടീഷുകാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ആശ്രയിക്കുന്നത് ലാപ്‌ടോപ്പുകളെക്കാള്‍ ഏറെ സ്മാര്‍ട്ട്‌ഫോണുകളെ എന്ന് ഒഫ്‌കോം നടത്തിയ പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സര്‍വെ നടത്തിയ ആളുകളില്‍ 33 ശതമാനം പേരും ഇഷ്ടപ്പെടുന്നത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാനാണ്. 30 ശതമാനം പേരാണ് ലാപ്‌ടോപ്പ് ഉപയോഗിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചത്.

ലാപ്‌ടോപ്പിനെ സ്മാര്‍ട്ട്‌ഫോണ്‍ കവച്ചുവെയ്ക്കുന്നത് നിര്‍ണായകമായ നിമിഷമാണെന്ന് ഓഫ്‌കോം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷുകാര്‍ 1.2 ബില്യണ്‍ സെല്‍ഫി ക്ലിക്ക് ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 31 ശതമാനം ബ്രിട്ടീഷുകാരും അവരുടെ ചിത്രം സ്മാര്‍ട്ട്‌ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. മുതിര്‍ന്നവരില്‍ പത്തില്‍ ഒരാള്‍ ഒരാഴ്ച്ചയില്‍ ഒന്ന് വീതമെങ്കിലും ചിത്രം പകര്‍ത്താറുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

മികച്ച ക്യാമറാ ക്വാളിറ്റിയുള്ള സ്മാര്‍ട്ട് ഫോണുകളുടെ ആവിര്‍ഭാവമാണ് സെല്‍ഫി ഭ്രമം വര്‍ദ്ധിക്കുന്നതിന് പിന്നിലെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ ക്യാമറയെക്കാള്‍ കൂടുതല്‍ ആളുകള്‍ ചിത്രങ്ങള്‍ എടുക്കുന്നതിനായി ആശ്രയിച്ചത്. യുകെയുടെ ഹാബിറ്റുകള്‍ മനസ്സിലാക്കുന്നതിനായി ഓഫ്‌കോം എല്ലാ വര്‍ഷവും കമ്മ്യൂണിക്കേഷന്‍സ് മാര്‍ക്കറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാറുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.