1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2017

സ്വന്തം ലേഖകന്‍: ഹജ്ജ് കര്‍മ്മത്തിനായി എത്തിയ ഇരുപത് ലക്ഷത്തിലധികം ഹാജിമാര്‍ അറഫയില്‍, ത്യാഗ സ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍. സൗദി റോയല്‍കോര്‍ട്ട് ഉപദേശകന്‍ ശെയ്ഖ് ഡോ.സഅദ് നാസിര്‍ അല്‍ഷസരിയാണ് നമിറ മസ്ജിദില്‍ ഖുതുബ പ്രഭാഷണത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ദിവസം സൂര്യാസ്തമയംവരെയാണ് ഹാജിമാര്‍ അറഫയില്‍ പ്രാര്‍ത്ഥനയുമായി കഴിച്ചുകൂട്ടിയത്.

ഖുതുബ പ്രഭാഷണം ആരംഭിക്കുന്നതിന് മുമ്പ്തന്നെ മിനായില്‍നിന്നും ഹാജിമാര്‍ അറഫയിലെത്തിയിരുന്നു. അറഫയിലെ ചൂട് 41 ഡിഗ്രി സെല്‍ഷ്യസായിരുന്നു എങ്കിലും ചുട്ടുപൊള്ളുന്ന വെയില്‍ കാര്യമാക്കാതെ ഹാജിമാര്‍ ഇരു കൈകളും ഉയര്‍ത്തി പ്രാര്‍ത്ഥനയില്‍ മുഴുകി.ഹജജു കര്‍മ്മം ലക്ഷ്യമിട്ട് പുണ്യഭൂമിയിലെത്തിയ പരമാവധി ഹാജിമാരെ അധികൃതര്‍ അറഫയിലെത്തിച്ചിരുന്നു.

ആശുപത്രിയിലുള്ള ഹാജിമാരെ ആംബുലെന്‍സിലും ഹെലികോപ്റ്ററിലും അറഫയിലെത്തിച്ചു. ഏകദേശം ഇരുപത് ലക്ഷത്തിലധികം ഹാജിമാര്‍ അറഫയില്‍ സംഗമിച്ചതായും വ്യക്തമായ കണക്ക് പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ന് സൂര്യാസ്തമയം വരെ അറഫയില്‍ തങ്ങുന്ന ഹാജിമാര്‍ ശേഷം മുസ്ദലിഫയിലേക്ക് പോകും.

ഇബ്രാഹിം നബിയുടെ മഹാത്യാഗത്തിന്റെ ഓര്‍മ പുതുക്കി വിശ്വാസികള്‍ വെള്ളിയാഴ്ച ബലി പെരുന്നാളാള്‍ ആഘോഷിക്കുകയാണ്. സുഗന്ധംപൂശി പുതുവസ്ത്രമണിഞ്ഞ് ആത്മസംസ്‌കരണത്തിന്റെ പരിമളവുമായി ഈദ്ഗാഹുകളിലും പള്ളികളിലും ഇന്ന് വിശ്വാസികള്‍ ഒത്തുചേരും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഈദ്‌റാഹുകളില്‍ ആയിരങ്ങള്‍ പങ്കെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.