
സ്വന്തം ലേഖകൻ: തിരക്കൊഴിവാക്കാൻ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് യാത്രക്കാർ അൽപം നേരത്തെ എത്തണമെന്നും ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് പകരം ഇ-ഗേറ്റുകൾ ഉപയോഗിക്കണമെന്നും നിർദേശം.
മധ്യവേനൽ അവധി തുടങ്ങാൻ ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ അവധിയാഘോഷത്തിന് പോകുന്ന യാത്രക്കാരുടെ തിരക്കു കൂടും. തിരക്കൊഴിവാക്കാൻ യാത്രക്കാർ സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ വിമാനത്താവള പാസ്‌പോർട് വകുപ്പ് മേധാവി ലെഫ.കേണൽ അബ്ദുല്ല മുഹമ്മദ് അൽ ജാസ്മി വ്യക്തമാക്കി.
യാത്രക്കാരുടെ കൈവശം കാലാവധിയുള്ള പാസ്‌പോർട്, വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടാകണം. നിശ്ചിത മണിക്കൂറുകൾക്ക് മുൻപ് ഓൺലൈൻ ചെക്ക്-ഇൻ ചെയ്യാനും മറക്കേണ്ട.
രാജ്യത്തിന് അകത്തേക്കും പുറത്തേക്കും പോകുന്നവർ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകളിലെ ഇ-ഗേറ്റുകൾ ഉപയോഗിച്ചാൽ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാം. സമയവും ലാഭിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല