
സ്വന്തം ലേഖകൻ: 23 വർഷം മുമ്പ് നഷ്ടപ്പെട്ട കൈകൾക്ക് പകരം പുതിയ കൈകൾ തുന്നിച്ചേർത്ത ശസ്ത്രക്രിയ വിജയകരം. ഐസ്ലൻഡിലെ െഫലിക്സ് ഗ്രെറ്റർസൺ എന്ന 49കാരനാണ് പുതിയ കൈകൾ ലഭിച്ചത്. ലോകത്ത് ആദ്യമായാണ് നഷ്ടപ്പെട്ട കൈകൾക്ക് പകരം പുതിയ കൈ തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
1998ൽ വൈദ്യുതാഘാതത്തെ തുടർന്നുണ്ടായ അപകടത്തിലാണ് ഫെലിക്സിന് ഇരുകൈകളും നഷ്ടമാകുന്നത്. കൈകൾക്ക് തീപിടിക്കുകയായിരുന്നു. തുടർന്ന് 54ഓളം ശസ്ത്രക്രിയകൾ നടത്തി. മൂന്നുമാസത്തോളം കോമയിലായിരുന്നു അദ്ദേഹം. പരിക്കുകൾ ഗുരുതരമായതിനാൽ ഫെലിക്സിന്റെ ജീവൻ രക്ഷിക്കുന്നതിനായി ഇരു കൈകളും ഡോക്ടർമാർ മുറിച്ചുമാറ്റുകയായിരുന്നു.

അബോധാവസ്ഥയിൽനിന്ന് എഴുന്നേറ്റതോടെ കൈകൾ നഷ്ടപ്പെട്ടത്തിന്റെ ആഘാതത്തിൽ മാനസിക വിഷമത്തിലായിരുന്നു അദ്ദേഹം. കൂടാതെ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുകയും ചെയ്തു. 2007ൽ ഒരു പരസ്യം കാണാൻ ഇടയായതാണ് ഫെലിക്സിന്റെ ജീവിതം മാറ്റിമറിച്ചത്. ഐസ്ലന്ഡ് യൂനിവേഴ്സിറ്റിയിലെ സർജനായ ഡോ. ജീൻ ൈമക്കൾ ഡുബെർനാർഡ് 1988ൽ ആദ്യമായി ഒരു കൈ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തതിനെക്കുറിച്ചായിരുന്നു അത്.
തുടർന്ന് ഡോക്ടറുമായി ഫെലിക്സ് ബന്ധപ്പെട്ടു. നാലുവർഷത്തിന് ശേഷം ഫെലിക്സിന്റെ അപേക്ഷ ഡോക്ടർ പരിഗണിച്ചു. എന്നാൽ ശസ്ക്രിയക്കായി ഫെലിക്സിന് ഫ്രാൻസിൽ എത്തണമായിരുന്നു. കൂടാതെ ധാരാളം പണവും ആവശ്യമായിരുന്നു. ഡോക്ടർ അപേക്ഷ സ്വീകരിച്ചതോടെ ഫണ്ട് ശേഖരണം ആരംഭിച്ചു.
ഈ വർഷം ജനുവരി 11ന് ഒരു ഫോൺ കോൾ ഫെലിക്സിനെ തേടിയെത്തി. തന്‍റെ കൈകളുമായി സാമ്യമുള്ള ഒരു ഡോണറെ ലഭിച്ചുവെന്നതായിരുന്നു അത്. ഫെലിക്സിന്റെ കൈ നഷ്ടമായതിന്റെ 23ാം വാർഷിക ദിനത്തിൽ ജനുവരി 12ന് ഡോക്ടർ ശസ്ത്രക്രിയ നടത്തി. 15 മണിക്കൂറോളം ശസ്ത്രക്രിയ നീണ്ടു. പിന്നീട് വിശ്രമമായിരുന്നു. ശേഷം കൈ അനക്കാനായിരുന്നു ശ്രമം. ഇപ്പോൾ ഫെലിക്സിന് കൈകൾ ചലിപ്പിക്കാൻ സാധിക്കും.
ഭാര്യയെയും മക്കളെയും പേരകുട്ടികളെയും ആദ്യമായി കെട്ടിപ്പിടിക്കാനുള്ള ശ്രമത്തിലാണ് ഇേപ്പാൾ ഈ 49കാരൻ. ഞരമ്പുകളുടെ പ്രവർത്തനം സാധാരണ നിലയിലായാൽ മാത്രമേ ഫെലിക്സിന്റെ കൈകളുടെ പ്രവർത്തനം സാധാരണ നിലയിലാകൂവെന്ന് ഡോക്ടർമാർ പറയുന്നു. തന്‍റെ ചുമലിൽ രണ്ടു ട്രക്കുകൾ കെട്ടിവെച്ചതുപോലെയാണ് വേദനയെന്നായിരുന്നു ശസ്ത്രക്രിയക്ക് ശേഷമുള്ള ഫെലിക്സിന്റെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല