സ്വന്തം ലേഖകന്‍: മുടിഞ്ഞ ഗ്ലാമര്‍! ചൈനീസ് വിമാനത്താവള ജീവനക്കാരന്റെ ശമ്പളം വെട്ടിക്കുറച്ച് വിമാനക്കമ്പനി. ജോലിക്കിടെ യൂണിഫോമും സണ്‍ഗ്ലാസുമായി ഒരു വിമാനയാത്രക്കാരിക്കു വിഡിയോ പിടിക്കാന്‍ നിന്നുകൊടുത്തതോടെയാണ് കമ്പനിക്കാര്‍ ശമ്പളം വെട്ടിക്കുറച്ചത്. എന്നാല്‍ വിഡിയോ വൈറലായതോടെ യുവാവ് സമൂഹ മാധ്യമങ്ങളില്‍ താരമായി.
സിനിമാതാരമാണോയെന്ന് ആരും സംശയിച്ചുപോകുന്ന ചൈനീസ് യുവാവിനെ ഷിയമെന്‍ വിമാനത്താവളത്തില്‍ യാത്രക്കാരിയാണു വിഡിയോയില്‍ പകര്‍ത്തിയത്. വിഡിയോയിലെ സുന്ദരനെ കണ്ടാല്‍ ദക്ഷിണകൊറിയന്‍ സൂപ്പര്‍താരമായ സൂങ് ജൂങ് കിയെപ്പോലെയാണെന്നു പ്രശംസകളുടെ പ്രവാഹമായിരുന്നു.
എന്നാല്‍, യൂണിഫോം ചുളുങ്ങിയിരുന്നെന്നും കൈകള്‍ പോക്കറ്റില്‍ തിരുകി നിന്നതു ശരിയായില്ലെന്നുമാണു ശിക്ഷാനടപടിയായി 10 ശതമാനം ശമ്പളം കുറച്ച കമ്പനിയുടെ വാദം. ശമ്പളം പോയാലെന്താ ലോക പ്രശസ്തനായല്ലോ എന്ന സന്തോഷത്തിലാണ് യുവാവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല