1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2015

സ്വന്തം ലേഖകന്‍: കണ്ണന്‍ ദേവനുപുറമേ ഹാരിസന്‍ തോട്ടത്തിലെ തൊഴിലാളികളും സമരത്തില്‍, ഭൂമി പിടിച്ചെടുക്കുമെന്ന് സമരക്കാര്‍. ഹാരിസണ്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ നടത്തുന്ന സമരം രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാപ്പകല്‍ സത്യാഗ്രഹത്തിനു പുറമേ ഭൂമി പിടിച്ചെടുക്കല്‍ സമരത്തിന് തയ്യാറാകാന്‍ സമരക്കാര്‍ ആഹ്വാനം ചെയ്തു.

ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കമ്പനി മാനേജ്‌മെന്റ് അറിയിച്ചതോടെയാണ് തൊഴിലാളികള്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.
സൂര്യനെല്ലിയിലെ ഹാരിസണ്‍ പ്ലാന്റേഷനിലെ ആയിരത്തോളം തൊഴിലാളികളാണ് കമ്പനിയുടെ മുന്നില്‍ സമരം നടത്തുന്നത്.

20 ശതമാനം ബോണസ്, അഞ്ഞൂറുരൂപ മിനിമം കൂലി എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കമ്പനി മാനേജ്‌മെന്റ് ഇവരെ അറിയിച്ചിരുന്നു. ഇതോടെ ശക്തമായ സമരമുറകളിലേക്ക് ഇവര്‍ നീങ്ങുകയാണ്. രാപ്പകല്‍ സമരം വിജയിച്ചില്ലെങ്കില്‍ ഭൂമിപിടിച്ചെടുക്കാനാണ് ഇവരുടെ തീരുമാനം.
രണ്ടാം ദിവസവും സമരം തുടരുന്ന പന്നിയാര്‍, ളാക്കാട് എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ നിലപാടും ഇതാണെന്നാണ് സൂചന. ദേശീയപാത ഉപരോധിക്കുന്നതുള്‍പ്പടെയുള്ള സമരമാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.