1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2017

സ്വന്തം ലേഖകന്‍: കലിതുള്ളി വരുന്ന ‘ഹാര്‍വെ’, 12 വര്‍ഷത്തിനിടെ ഏറ്റവും വലിയ ചുഴലിക്കാറ്റിനെ നേരിടാന്‍ അമേരിക്കയും മെക്‌സിക്കോയും. മണിക്കൂറില്‍ 201 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റ് യുഎസ് ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 12 വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്.

ഗള്‍ഫ് ഓഫ് മെക്‌സിക്കോ ദ്വീപിനെ തകര്‍ത്തെറിഞ്ഞ് ഹാര്‍വെ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മെക്‌സിക്കോ, ലൂസിയാന തീരങ്ങളെ പ്രളയഭീതിയല്ല് ആഴ്ത്തിയ ഹാര്‍വെ ക്യാറ്റഗറി രണ്ട് ചുഴലിക്കാറ്റായി തീവ്രത കൂടുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. വെള്ളിയാഴ്ചയാണ് ചുഴലിക്കാറ്റ് ഉഗ്രരൂപം പ്രാപിച്ച് കനത്ത നാശനഷ്ടങ്ങള്‍ വരുത്താന്‍ തുടങ്ങിയത്.

ടെക്‌സസ് തീരത്തുള്ള സ്‌കൂളുകള്‍ക്ക് കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ചു. തീരപ്രദേശത്ത് ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള വെള്ളപ്പൊക്കത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതായും കരുതിയിരിക്കാന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. തീരപ്രദേശത്തുള്ള പെട്രോളിയം, ഇന്ധന കമ്പനികളെല്ലാം അടച്ചു. യുഎസില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഹൂസ്റ്റണില്‍ ജനങ്ങളോടു ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.