1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2018

സ്വന്തം ലേഖകന്‍: ഹവായി ദ്വീപില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു; 1500 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി; അടിയന്തിരാവസ്ഥ. ദ്വീപിലെ സജീവ അഗ്‌നിപര്‍വ്വതങ്ങളിലൊന്നായ കിലവെയ്യ ആണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നിരവധി ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹവായ് ദ്വീപില്‍ സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ലെയ്‌ലാനി എസ്റ്റേറ്റിനു സമീപം താമസിച്ചിരുന്നവരെയാണ് പ്രധാനമായും മാറ്റിപ്പാര്‍പ്പിച്ചത്. ഹവായ് നാഷണല്‍ ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രണ്ട് കമ്മ്യൂണിറ്റി സെന്ററുകളിലായി ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചുകഴിഞ്ഞതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതോടെയാണ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കാനുള്ള സാധ്യത വര്‍ധിച്ചത്. ഇതേത്തുടര്‍ന്ന് പര്‍വ്വതത്തില്‍ നിന്ന് നീരാവിയും ലാവയും പുറത്തേക്ക് വരിക കൂടി ചെയ്തതോടെ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. സ്‌ഫോടനത്തെത്തുടര്‍ന്ന് 38മീറ്റര്‍ വരെ ഉയരത്തില്‍ ലാവ പുറത്തേക്ക് ചീറ്റിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.