1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2023

സ്വന്തം ലേഖകൻ: ലോ​ക​ക​പ്പ് വേ​ള​യി​ൽ ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ആ​തി​ഥേ​യ​ത്വം ന​ൽ​കി​യ ഖ​ത്ത​റി​ലെ ഹ​യ്യാ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​വ​ര​ങ്ങ​ൾ പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം. ഖ​ത്ത​റി​ൽ താ​മ​സ​ക്കാ​രാ​യ ഹ​യ്യാ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ വീ​ടു​ക​ളും താ​മ​സ സ്ഥ​ല​വും ബ​ന്ധു​ക​ൾ​ക്ക് താ​മ​സ​ത്തി​ന് ന​ൽ​കി ആ​തി​ഥേ​യ​ത്വ​മൊ​രു​ക്കാ​ൻ ന​ൽ​കി​യ അ​വ​സ​ര​ത്തി​ലാ​ണ് മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ അ​നു​വാ​ദം ന​ൽ​കി​യ​ത്.

ഹോ​സ്റ്റ് എ ​ഫാ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഹ​യ്യാ ഉ​ട​മ​ക​ൾ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് ഇ-​മെ​യി​ൽ വ​ഴി സ​ന്ദേ​ശം ല​ഭി​ച്ചു. ഇ​തു​പ്ര​കാ​രം ലോ​ക​ക​പ്പ് വേ​ള​യി​ൽ ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ൽ ചേ​ർ​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പേ​രു​വി​വ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി പു​തി​യ​ത് ചേ​ർ​ക്കാം. നേ​ര​ത്തേ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ റ​ദ്ദാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യും.

ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹ​യ്യാ കാ​ർ​ഡു​ള്ള​വ​ർ​ക്ക് ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കാ​ൻ 2024 ജ​നു​വ​രി വ​രെ അ​വ​സ​രം ന​ൽ​കി​യ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​വി​ടെ താ​മ​​സ​മൊ​രു​ക്കി​യ​വ​ർ​ക്ക് ‘റീ ​സെ​റ്റ്’ സൗ​ക​ര്യം അ​നു​വ​ദി​ച്ച​ത്. ലോ​ക​ക​പ്പ് വേ​ള​യി​ൽ ഖ​ത്ത​റി​ലെ​ത്തി​യ​വ​ർ വീ​ണ്ടും വ​രു​മ്പോ​ൾ താ​മ​സം ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ആ​തി​ഥ്യം ന​ൽ​കു​ന്ന​വ​രു​ടെ താ​മ​സ സ്ഥ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ന​ൽ​കേ​ണ്ട​ത്. ഹോ​ട്ട​ലി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ങ്കി​ൽ ആ ​വി​വ​ര​വും കൃ​ത്യ​മാ​യി ന​ൽ​ക​ണം.

അ​തേ​സ​മ​യം, ഹ​യ്യാ പോ​ർ​ട്ട​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മാ​യി അ​തി​ഥി​ക​ളു​ടെ ഹ​യ്യാ സ്റ്റാ​റ്റ​സ് ന​ഷ്ട​മാ​വി​ല്ല. ഇ​വ​ർ​ക്ക്, ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹ​യ്യാ ഉ​ട​മ എ​ന്ന നി​ല​യി​ൽ ഖ​ത്ത​റി​ലെ​ത്താ​ൻ ക​ഴി​യും. യാ​ത്ര​ക്കു​മു​മ്പ് താ​മ​സം ര​ജി​സ്റ്റ​ർ ചെ​യ്ത് ഉ​റ​പ്പാ​ക്ക​ണം.

അ​തി​ഥി​ക​ളു​ടെ പേ​ര്, പാ​സ്‌​പോ​ര്‍ട്ട് വി​വ​ര​ങ്ങ​ള്‍, ഖ​ത്ത​റി​ല്‍ എ​ത്തു​മ്പോ​ള്‍ താ​മ​സി​ക്കു​ന്ന മേ​ല്‍വി​ലാ​സം (ഹോ​ട്ട​ല്‍ അ​ല്ലെ​ങ്കി​ല്‍ വീ​ട്), ആ​തി​ഥേ​യ​രു​ടെ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ഖ​ത്ത​റി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​മ്പ് വീ​ണ്ടും ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ലോ​ക​ക​പ്പ് വേ​ള​യി​ൽ മാ​ച്ച് ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ ആ​രാ​ധ​ക​ർ​ക്ക് ഖ​ത്ത​റി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യാ​ണ് ഫാ​ന്‍ ഐ.​ഡി​യാ​യി ‘ഹ​യ്യാ കാ​ര്‍ഡ്’ നി​ര്‍ബ​ന്ധ​മാ​ക്കി​യ​ത്.

ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രു​ന്നു. വി​ദേ​ശ ആ​രാ​ധ​ക​ർ​ക്ക് രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കാ​നു​ള്ള മ​ൾ​ട്ടി എ​ൻ​ട്രി പെ​ർ​മി​റ്റ് വി​സ​യാ​യി​രു​ന്നു ഹ​യ്യാ. ഖ​ത്ത​റി​ലു​ള്ള​വ​ര്‍ക്ക് സ്റ്റേ​ഡി​യ​ങ്ങ​ളി​ല്‍ മ​ത്സ​ര​ടി​ക്ക​റ്റി​നൊ​പ്പം ഹ​യ്യാ കാ​ര്‍ഡു​ക​ളും നി​ര്‍ബ​ന്ധ​മാ​ക്കി​യി​രു​ന്നു. ഖ​ത്ത​ര്‍ ഐ​ഡി​യു​ള്ള ഹ​യ്യാ കാ​ര്‍ഡ് ഉ​ട​മ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത സ്വ​ന്തം താ​മ​സ​സ്ഥ​ല​ത്ത് ബ​ന്ധു​ക്ക​ളോ സു​ഹൃ​ത്തു​ക്ക​ളോ ആ​യ 10 പേ​ര്‍ക്ക് ആ​തി​ഥേ​യ​രാ​കാ​ന്‍ ലോ​ക​ക​പ്പ് സ​മ​യ​ത്ത് അ​നു​മ​തി ന​ല്‍കി​യി​രു​ന്നു.

2023 ജ​നു​വ​രി 23ന് ​ഹ​യ്യാ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹ​യ്യാ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് വീ​ണ്ടും ഖ​ത്ത​റി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ​ത്. 2024 ജ​നു​വ​രി 24 വ​രെ​യാ​ണ് ഹ​യ്യാ​യു​ടെ കാ​ലാ​വ​ധി നീ​ട്ടി​യ​ത്. ഇ​തു​പ്ര​കാ​രം മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ട​യി​ൽ ഖ​ത്ത​റി​ലെ​ത്തി​യ​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.