1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2015

അമിതവണ്ണം ഉള്ളവര്‍ക്കും മദ്യത്തിനും മയക്കുമരുന്നിനും അടിമയായവര്‍ക്കും ഹെല്‍ത്ത് ബെനഫ്റ്റ് നല്‍കുന്നതിനെക്കുറിച്ച് പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സമിതിയെ നിയോഗിച്ചു. ജോലിക്ക് ഉതകുന്ന തരത്തില്‍ ആരോഗ്യത്തെ കാത്ത് സൂക്ഷിത്താവര്‍ക്ക് ആരോഗ്യ പരിരക്ഷയ്ക്ക് സഹായം നല്‍കണോ എന്നാകും സമിതി പരിശോധിക്കുക.

ജീവിതശൈലി രോഗങ്ങളാണ് അമിതവണ്ണം ഉള്‍പ്പെടെയുള്ളവ. ജീവിതത്തില്‍ ക്രമീകരണങ്ങള്‍ വരുത്തുകയോ ചികിത്സ തേടുകയോ ചെയ്താല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളു. എന്നാല്‍ അത് ചെയ്യാതെ ഹെല്‍ത്ത് ബെനഫിറ്റ് കൈപ്പറ്റുന്നവര്‍ നിരവധിയുണ്ട് യുകെയില്‍. ഏകദേശം ഒരു ലക്ഷം ആളുകള്‍ ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ കൈവശപ്പെടുത്തുന്നുണ്ടെന്നാണ് കണക്കുകള്‍.

സര്‍ക്കാര്‍ നടപ്പാക്കുന്ന ആനുകൂല്യ സംവിധാനം ചികിത്സ തേടുന്നതില്‍നിന്നും രോഗികളെ പിന്‍തിരിപ്പിക്കുന്നുണ്ടോ എന്ന് പ്രൊഫ. ഡെയിം കരോള്‍ ബ്ലാക്കിന്റ അധ്യക്ഷതയിലുള്ള സമിതി പരിശോധിക്കും. ജീവിതശൈലി രോഗങ്ങള്‍ക്ക് ചികിത്സ തേടാന്‍ വിസ്സമ്മതിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് അനുചിതമാണെന്നാണ് ഡേവിഡ് കാമറൂണിന്റെ നിലപാട്.

നിര്‍ദ്ദേശിക്കുന്ന ചികിത്സകള്‍ സ്വീകരിക്കാത്ത ആളുകളുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കണോ എന്ന് പഠനങ്ങള്‍ക്ക് ശേഷം സമിതി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആരോഗ്യ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന 2.5 മില്യണ്‍ ആളുകളില്‍ 60 ശതമാനവും കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി സ്വന്തം അനാരോഗ്യം പരിഹരിക്കാന്‍ ശ്രമിക്കാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്നെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.