1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2015

മുതിര്‍ന്നവരോടുള്ള ഉത്തരവാദിത്തം ബ്രിട്ടണ്‍ മറക്കുകയാണെന്ന വിമര്‍ശനവുമായി ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട്. ആളുകള്‍ പണത്തിന് പിന്നാലെ തിരക്ക് പിടിച്ച് ഓടുന്നതിന് ഇടയില്‍ ബന്ധുക്കള്‍ മരിക്കുകയാണോ എന്ന് പോലും പലരും അറിയുന്നില്ലെന്ന് ജെറമി ഹണ്ട് കുറ്റപ്പെടുത്തി.

ആരോരും ആശ്രയമില്ലാതെ ആയിര കണക്കിന് ആളുകള്‍ ബ്രിട്ടണില്‍ മരിക്കുന്നുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. പണമടക്കാന്‍ ബന്ധുക്കളോ, ഉറ്റവരോ ഇല്ലാത്തതിനാല്‍ കൗണ്‍സിലിന്റെ ചെലവില്‍ ഒരോ ദിവസവും എട്ട് മൃതശരീരങ്ങളെങ്കിലും സംസ്‌കരിക്കപ്പെടുന്നുണ്ട്. എഡിന്‍ബറോയിലെ ഒരു ഫഌറ്റില്‍ മൂന്ന് ആഴ്ച്ച പഴക്കമുള്ള ഒരാളുടെ മൃതദേഹം പുറത്തെടുക്കാന്‍ പൊലീസിന് ഫഌറ്റിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടക്കേണ്ടി വന്ന സംഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടി കൊണ്ടാണ് ജെറമി ഹണ്ട് ഇക്കാര്യങ്ങളൊക്കെ പറഞ്ഞത്.

ഇപ്പോള്‍ ബ്രിട്ടണിലെ അന്തേവാസ കേന്ദ്രങ്ങളില്‍ കഴിയുന്ന പ്രായമുള്ള ആളുകളില്‍ പത്തില്‍ ഒരാള്‍ ഒരു മാസത്തില്‍ ഒന്ന് പോലും തങ്ങളുടെ മക്കളെയോ മരുമക്കളെയോ കാണാതെയാണ് കഴിയുന്നത്. ഈ സാഹചര്യത്തിലൂടെയാണ് കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുന്നതെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏഴുപത് വയസ്സിന് മുകളിലുള്ള ഒറ്റയ്ക്ക് കഴിയേണ്ടി വരുന്നവരുടെ എണ്ണം ഒരു മില്യണ്‍ കഴിയുമെന്നും ജെറമി ഹണ്ട് ഓര്‍മ്മിപ്പിക്കുന്നു.,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.