
സ്വന്തം ലേഖകൻ: സ്വകാര്യ ആരോഗ്യ ജീവനക്കാർക്കും കുവൈത്തിലേക്ക് നേരിട്ട് വരാൻ അനുമതി. ഇന്ത്യ ഉൾപ്പെടെ വിലക്കുള്ള 34 രാജ്യങ്ങളിൽനിന്ന് നേരിേട്ടാ ട്രാൻസിറ്റ് വഴിയോ ഇവർക്ക് കുവൈത്തിലേക്ക് വരാമെന്ന് അധികൃതർ വ്യക്തമാക്കി. ഇങ്ങനെ കൊണ്ടുവരാവുന്നവരുടെ പട്ടിക വ്യോമയാന വകുപ്പ് വിമാനക്കമ്പനികൾക്ക് നൽകി.
അവധിക്ക് നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതിരുന്നവരിൽ നിരവധി സ്വകാര്യ ആശുപത്രി ജീവനക്കാരുമുണ്ട്. ഇതുമൂലം ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമവും നിലവിലുള്ളവർക്ക് അവധിയെടുക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ട്. നിരവധി പേർ യു.എ.ഇ ഉൾപ്പെടെ വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് ഇതിനകം തിരിച്ചെത്തിയിട്ടുമുണ്ട്.
കുവൈത്തില്‍ നിന്നും പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് വര്‍ദ്ധിക്കുന്നതായി ഓക്സ്ഫഡ് ഇക്കണോമിസ്റ്റ് ഫൗണ്ടേഷെന്റ പഠന റിപ്പോര്‍ട്ട്. കൊവിഡ് പ്രതിസന്ധിയും തൊഴില്‍ നഷ്ടപ്പെടുന്നതും വിദേശികളെ സ്വന്തം നാടണയാന്‍ പ്രേരിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കൂടുതല്‍ ബാധിക്കുക കുവൈത്തില്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൊവിഡ് സൃഷ്ടിച്ച ആഘാതവും സ്വദേശിവല്‍ക്കരണം ശക്തമാക്കിയതുമെല്ലാം തിരിച്ചടിയായതോടെയാണ് വിദേശികള്‍ കൂട്ടത്തോടെ കുവൈത്തില്‍ നിന്നും മടങ്ങുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ കുവൈത്തിലെ വിദേശി ജനസംഖ്യ 12 ശതമാനം കുറയുമെന്നാണ് കണക്കാക്കുന്നത്.
കൊവിഡ് സൃഷ്ടിച്ച സാമ്പത്തികാഘാതം മറികടന്ന് സാധാരണ നിലയിലാവാന്‍ രണ്ടുവര്‍ഷമെടുക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ കുവൈത്തില്‍ സ്വദേശിവത്കരണം നടപ്പാക്കി വിദേശികളെ പരമാവധി ഒഴിവാക്കി ജനസംഖ്യാ സന്തുലനം സാധ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല