1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2022

സ്വന്തം ലേഖകൻ: ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ആളുകള്‍ക്ക് അറിയാമെങ്കില്‍ ആയിരക്കണക്കിന് ജീവന്‍ രക്ഷിക്കാനാകുമെന്ന് എന്‍എച്ച്എസ്. അകാരണമായി വിയര്‍ക്കുക, നെഞ്ചിലെ ഇറുകല്‍ തുടങ്ങിയ സാധാരണ ലക്ഷണങ്ങളെ കുറിച്ച് ആളുകള്‍ കൂടുതല്‍ ബോധവാന്മാരായിരിക്കണമെന്നും അവ അനുഭവപ്പെടുകയാണെങ്കില്‍ 999 എന്ന നമ്പറില്‍ വിളിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കൂടുതല്‍ അവ്യക്തമായ ചില സൂചനകള്‍ക്കായി 999 ഡയല്‍ ചെയ്യാന്‍ പകുതിയില്‍ താഴെ ആളുകള്‍ക്ക് മാത്രമേ അറിയുകയുള്ളുവെന്ന് ഒരു സര്‍വ്വേയില്‍ കണ്ടെത്തിയതിന് ശേഷമാണ് ഈ പുതിയ ആഹ്വാനം. ഇംഗ്ലണ്ടില്‍ ഓരോവര്‍ഷവും ഹൃദയാഘാതം മൂലം 80,000-ത്തിലധികം ആളുകളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നു.ഹൃദയാഘാതം അനുഭവിക്കുന്ന ആളുകളുടെ മൊത്തത്തിലുള്ള അതിജീവന നിരക്ക് 10 ല്‍ ഏഴാണ്.

അതേസമയം നേരത്തെ ആശുപത്രിയില്‍ ചികിത്സ തേടുന്നവരില്‍ 10 ല്‍ ഒമ്പത് ആയി ഉയരുന്നു.കൂടുതല്‍ ജീവനുകള്‍ രക്ഷിക്കുന്നതിനുള്ള പുതിയ എന്‍എച്ച്എസ് കാമ്പെയ്ന്‍ ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 31 വരെ നടക്കുന്നു. കൂടാതെ വിയര്‍പ്പ്, അസ്വസ്ഥത, നെഞ്ച് ഇറുകിയതുള്‍പ്പെടെയുള്ള സാധാരണ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കിലും 999 ഡയല്‍ ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.