1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2022

സ്വന്തം ലേഖകൻ: വിമാന യാത്രാ തടസ്സം തുടരുന്നതിനാൽ ഹീത്രൂ വിമാനത്താവളത്തിൽ നിന്നുള്ള ഹ്രസ്വദൂര വിമാനങ്ങളിലെ ടിക്കറ്റ് വിൽപ്പന ഓഗസ്റ്റ് 8 വരെ ബ്രിട്ടീഷ് എയർവേയ്‌സ് നിർത്തിവച്ചു.
യുകെയിലെ ഏറ്റവും വലിയ വിമാനത്താവളം വേനൽക്കാലത്ത് ഏർപ്പെടുത്തിയ ദിവസേനയുള്ള യാത്രക്കാരുടെ എണ്ണത്തിന്റെ പരിധിയാണ് ഈ നീക്കത്തിന് കാരണം. നിലവിൽ ദിനംപ്രതി ഒരു ലക്ഷം യാത്രക്കാർക്ക് മാത്രമേ വിമാനത്താവളത്തിലൂടെ കടന്ന് പോകാനാവൂ.

ആഭ്യന്തര, യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ബിഎയുടെ ഫ്ലൈറ്റുകളെ വിൽപ്പന സസ്പെൻഷൻ ബാധിക്കും. അവസാന നിമിഷം റദ്ദാക്കിയതുൾപ്പെടെ ആയിരക്കണക്കിന് വിമാന യാത്രക്കാർ സമീപ ആഴ്ചകളിൽ യാത്രാ തടസ്സം നേരിട്ടു. കോവിഡ് ലോക്ക്ഡൗൺ സമയത്ത് ജീവനക്കാരെ വെട്ടിക്കുറച്ച എയർപോർട്ടുകളും എയർലൈനുകളും അവധിക്കാലത്ത് ആവശ്യത്തിന് ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുകയാണ്.

ഏറ്റവുമധികം യാത്രക്കാരെ കൈകാര്യം ചെയ്തിരുന്ന ഹീത്രൂ എയർപോർട്ട് വിമാന യാത്രയിലെ കുതിച്ചുചാട്ടത്തെ നേരിടാൻ പാടുപെടുകയാണ്. കൂടാതെ ബാഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളിലെ പ്രശ്നങ്ങളും യാത്രക്കാർക്ക് അവരുടെ ലഗേജ് വീണ്ടെടുക്കുന്നതിൽ വലിയ കാലതാമസമുണ്ടാക്കാൻ കാരണമായി. യാത്രക്കാരുടെ എണ്ണത്തിൽ പരിധി നിശ്ചയിച്ചത് മലയാളികളടക്കമുള്ളവർക്കും വൻ തിരിച്ചടിയായി.

എയർലൈനുകൾ കൂടുതൽ ടിക്കറ്റുകൾ ഇഷ്യൂ ചെയ്യാതിരിക്കുന്നതും നിലവിലുള്ളതിന് നാലിരട്ടിയോളം വർദ്ധവ് രേഖപ്പെടുത്തുന്നതും നാട്ടിലേക്കുള്ള യാത്രകൾ മാറ്റിവയ്‌ക്കേണ്ട സ്ഥിതിയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.