1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2018

സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ തരംഗമായ കിഴക്കന്‍ യൂറോപ്പിലെ ഓറഞ്ച് നിറത്തിലുള്ള മഞ്ഞുമലകള്‍; രഹസ്യം പുറത്ത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അപൂര്‍വ്വപ്രതിഭാസം കാണാന്‍ നിരവധി ആളുകളാണ് നിന്ന് കിഴക്കന്‍ യൂറോപ്പിലേക്കെത്തിയത്. മഞ്ഞിന്റെ ഈ നിറംമാറ്റത്തിന് പിന്നിലെ രഹസ്യം സഹാറ മരുഭൂമിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സഹാറ മരുഭൂമിയിലെ പൊടിമണ്ണ് അന്തരീക്ഷത്തില്‍ കലര്‍ന്ന് കാറ്റിലൂടെ മഞ്ഞിനും മഴയ്‌ക്കൊപ്പം പെയ്യുന്നതാണ് നിറവ്യത്യാസത്തിന് കാരണമെന്നാണ് മെറ്റീരിയോളജിസ്റ്റുകളുടെ കണ്ടെത്തല്‍. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ടെങ്കിലും ഇത്തവണ മണലിന്റെ സാന്ദ്രത കൂടിയതാണ് നിറവ്യത്യാസം ശ്രദ്ധിക്കപ്പെടാന്‍ കാരണമായതെന്നും അവര്‍ പറയുന്നു.

കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടതിനെത്തുടര്‍ന്ന് റഷ്യ,ബള്‍ഗേറിയ,ഉക്രൈന്‍,റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം നിരവധി പേരാണ് ഇവിടെ സ്‌കീയിങ്ങിനായി എത്തിയത്. ചൊവ്വയിലൂടെ സ്‌കീയിങ് എന്ന പേരില്‍ പലരും സ്വന്തം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.