സിറിയയിലെ പുരാതന നഗരങ്ങളില്‍ ഒന്നായ പല്‍മിറയിലെ ക്ഷേത്രം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു. യുണെസ്ക്കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഇടം നേടിയിട്ടുള്ള നഗരമാണ് പല്‍മിറ. ഇവിടുത്തെ ബാല്‍ഷാമിന്‍ ക്ഷേത്രം സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ഐഎസ് നാമാവശേഷമാക്കിയത്.
ഐഎസ് ഭീകരര്‍ ക്ഷേത്രം തകര്‍ത്തത് ഒരു മാസം മുന്‍പാണെന്നും അല്ല ഇന്നലെയാണെന്നുമുള്ള വാദഗതികള്‍ നിലനില്‍ക്കുന്നുണ്ട്. ബ്രിട്ടണ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറയുന്നത് ഒരു മാസം മുന്‍പ് ഐഎസ് ഈ ക്ഷേത്രം നശിപ്പിച്ചുവെന്നാണ്. ടര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടവിസ്റ്റായ ഒസാമ അല്‍ കതീബ് പറയുന്നത് ക്ഷേത്രം നശിപ്പിച്ചത് ഇന്നലെയാണെന്നാണ്. പല്മിറയില്നിന്നുള്ള ആക്ടിവിസ്ഖ്ഖാണ് ഇയാള്‍.
വലിയ തോതില്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ക്ഷേത്രം തകര്‍ത്തതെന്ന കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും അഭിപ്രായ വ്യത്യാസമില്ല.
ഇതോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ബെല്‍ എന്ന ക്ഷേത്രത്തിന്റെ അവസ്ഥ എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ ക്ഷേത്രം നശിപ്പിച്ചതിനെക്കുറിച്ച് ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പരാമര്‍ശങ്ങള്‍ ഒന്നുമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല