1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2023

സ്വന്തം ലേഖകൻ: ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) റമസാൻ സമയക്രമം പ്രഖ്യാപിച്ചു. എല്ലാ ആശുപത്രികളിലെയും പീഡിയാട്രിക് ഉൾപ്പെടെയുള്ള എമർജൻസി, കിടത്തി ചികിത്സാ സേവനങ്ങൾ പഴയപോലെ തുടരും. ഒപിഡി ക്ലിനിക്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റമില്ല. അർജന്റ് കൺസൽറ്റേഷൻ സേവനങ്ങൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ 9 നും ഉച്ചയ്ക്ക് 2നും ഇടയിലായിരിക്കും.

ഫാർമസി മെഡിക്കേഷൻ ഹോം ഡെലിവറി സേവനങ്ങളും വ്യാഴം മുതൽ ഞായർ വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ്. പുതിയ വെസ്റ്റ് എനർജി സെന്ററിലെ രക്തദാന കേന്ദ്രം മുസ്‌ലിം ഇതര ദാതാക്കൾക്കായി രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും മറ്റുള്ളവർക്കായി ഞായർ മുതൽ വ്യാഴം വരെ വൈകിട്ട് 6 മുതൽ രാത്രി 12 വരെയും പ്രവർത്തിക്കും.

വെള്ളിയാഴ്ചകളിൽ പ്രവർത്തനമില്ല. ശനിയാഴ്ചകളിൽ വൈകിട്ട് 6 മുതൽ പുലർച്ചെ 2 വരെയായിരിക്കും പ്രവർത്തനം. സർജിക്കൽ സ്‌പെഷ്യൽറ്റി സെന്ററിന് സമീപത്തെ സാറ്റലൈറ്റ് രക്തദാന കേന്ദ്രം സ്ഥിരമായി അടച്ചു.

ദേശീയ ഹെൽത്ത്‌ കെയർ ഹെൽപ് ലൈൻ നമ്പർ (16000), എച്ച്എംസിയുടെ കസ്റ്റമർ സർവീസ് ഹെൽപ് ലൈൻ (നെസ്മ അക്-16060) എന്നിവയുടെ സേവനം ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും ലഭിക്കും. ക്ലിനിക്കൽ ഇമേജിങ് കോൾ സെന്റർ ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും ശനിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും ആയിരിക്കും.

രോഗികൾക്ക് 44393377 എന്ന നമ്പറിൽ സേവനം തേടാം. മാനസികാരോഗ്യ ഹെൽപ്‌ലൈൻ (16000) സേവനം ആഴ്ചയിൽ 7 ദിവസും രാവിലെ 8 മുതൽ രാത്രി 8 വരെ ലഭിക്കും. ഡയബറ്റിക് ഹോട്‌ലൈൻ നമ്പർ സേവനം ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെയും രാത്രി 7.30 മുതൽ 11 വരെയും ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.