1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2015

എ. പി.രാധാകൃഷ്ണന്‍

യു കെ യില്‍ ആദ്യമായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഒട്ടുമിക്ക ഹിന്ദു സംഘടനകളുടെയും, സമൂദായ സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണയോടെ നടക്കുന്ന ഒന്നാമത് ഹിന്ദുമത പരിഷതിന്നു ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊടിയേറ്റതോടെ ആരംഭിക്കുന്ന പരിഷത്ത് രാത്രി 9 മണിവരെ ഉണ്ടായിരിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ശ്രീമതി കെ.പി. ശശികല ടീച്ചര്‍ പ്രധാന പ്രഭാഷണം നടത്തുന്ന പൊതുസമ്മേള്ളനത്തില്‍ മലയാളത്തിന്റെ പ്രിയപെട്ട താരങ്ങളായ ശ്രീ ജയറാം, അദ്ധേഹത്തിന്റെ പത്‌നി ശ്രീമതി പാര്‍വതി, എന്നിവരെ കൂടാതെ ശ്രീ ശങ്കര്‍ എന്നിവരും പങ്കെടുക്കും. സ്വത സിദ്ധമായ വാക്ചാതുരികൊണ്ട് അനേകായിരം ആളുകളെ ആകര്‍ഷിക്കുന്ന ശ്രീമതി ശശികല ടീച്ചറും മലയാളത്തിന്റെ പ്രിയപ്പെട്ട താരനിരയും ദേശിയ തലത്തിലുള്ള ഹിന്ദു സമാജങ്ങളുടെയും, നാഷണല്‍ ഹിന്ദു കൌണ്‍സില്‍ യു കെയുടെ പ്രധിനിധികളും ഒത്തുചേരുമ്പോള്‍ പരിഷത്ത് നടക്കുന്ന ദിവസം അവിസ്മരണീയം ആകും എന്നുള്ളത് ഉറപ്പാണ്.

ഉച്ചക്ക് 12 മണിക്ക് മുരളി അയ്യരുടെ നേതൃത്വത്തില്‍ ഗണേശ പൂജയും, ഗുരുവായൂരപ്പന് ഉച്ചപൂജ നിവേദ്യവും നടത്തിയ ശേഷം പൂജിച്ച കൊടി കൂറ കൊടിമരത്തില്‍ ഉയര്‍ത്തുന്നതോടെ യു കെ യുടെ മലയാളി ഹൈന്ദവ കുടിയേറ്റ ചരിത്രത്തില്‍ ഒരു പുതുയുഗം ആരംഭിക്കും. തുടര്‍ന്ന് ജയപ്രഭ മേനോന്‍ അവതരിപ്പിക്കുന്ന ‘ഭജ ഗോവിന്ദം’ ആസ്പദമാക്കിയുള്ള മോഹിനിയാട്ടം അരങ്ങേറും. ഉച്ച ഭക്ഷണത്തിനു ശേഷം വിനോദ് നവധാര എന്നാ ബഹുമുഖ പ്രതിഭയുടെ നേത്രുത്വത്തില്‍ യു കെ യില്‍ ആദ്യമായി കരോക്കേ സംവിധാനത്തില്‍ അല്ലാതെ ഭക്തി ഗാനമേള നടക്കും. പൂഞ്ഞാര്‍ നവധാരയുടെ സാരഥിയായി അനേക വര്‍ഷം സേവനം അനുഷ്ടിച്ച വിനോദ് യു കെ യില്‍ ഏറ്റവും തിരക്കുള്ള ഒരു കലാകാരനും സംഗീത അധ്യാപകനുമാണ്. വിനോദ് നവധാരയെ കൂടാതെ പ്രശസ്ത ഗായകന്‍ രാജേഷ് രാമന്‍, ഗായിക ശ്രേയ സുനില്‍, പ്രമുഖ കീ ബോര്‍ഡ് വാദകന്‍ സോജന്‍ എരുമേലി തുടങ്ങി നിരവധി കലാകാരന്മാര്‍ അണിനിരക്കും.

ഗാനമേളക്ക് ശേഷം ലണ്ടന്‍ ഹിന്ദു ഐക്യവേദി വനിതാ വിഭാഗം അവതരിപ്പിക്കുന്ന നവവിധ ഭക്തി, ഡോക്ടര്‍ ശിവകുമാറിന്റെ അവതാരങ്ങളെ കുറിച്ചുള്ള അവതരണം എന്നിവ നടക്കും. തുടര്‍ന്ന് 4 മണിമുതല്‍ ഒരു മണിക്കൂര്‍ നേരം ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭജന. ഭജനക്കുശേഷം പൊതു സമ്മേളനം നടക്കും. പൊതു സമ്മേളനത്തില്‍ ശ്രീമതി ശശികല ടീച്ചര്‍ പ്രധാന പ്രഭാഷണം നടത്തും. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രഖ്യാപിത ലക്ഷ്യമായ ഗുരുവായൂരപ്പാ ക്ഷേത്രം എന്ന സങ്കല്പം സാക്ഷ്താകരിക്കാന്‍ നടത്തുന്ന ധനശേഖരണത്തിന്റെ ഉത്ഘാടനം ശ്രീ ജയറാം നിര്‍വഹിക്കും. ലണ്ടന്‍ ഹിന്ദു ഐക്യവേദി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന ദാനം ശ്രീമതി പാര്‍വതി ജയറാം നിര്‍വഹിക്കും. ഒന്നാമത് ഹിന്ദുമത പരിഷതിനോടനുബന്ധിച്ചുള്ള സ്മരണിക പ്രകാശനം ശ്രീ ശങ്കര്‍ നിര്‍വഹിക്കും. പ്രശസ്ത ഹൈന്ദവ ചിന്തകനും എഴുത്തുകാരനുമായ ഡോക്ടര്‍ ശര്‍മ്മ, ബ്രിസ്‌റോള്‍ ലബോരടരീസ് ഉടമ ശ്രീ ടി. രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് ദീപരാധനകുശേഷം മംഗലാരതിയോടെ ഒന്നാമത് ഹിന്ദുമത പരിഷത്ത് പൂര്‍ണമാകും.

ഉച്ചക്ക് 12 മണിമുതല്‍ തന്നെ പങ്കെടുക്കുന്ന എല്ലാവര്ക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയുന്നതാണ്. ഭക്ഷണം തയാറാക്കേണ്ട സൗകര്യം മാനിച്ച് പരിഷത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ (ഹിന്ദു സമാജങ്ങളും അവരുടെ അംഗങ്ങളും ഒഴികെ) മുന്‍കൂട്ടി അറിയിച്ചാല്‍ ഉപകാരമായിരിക്കും. londonhinduaikyavedi@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ലണ്ടന്‍ ഹിന്ദു ഐക്യവേദി ഫേസ് ബുക്ക് പേജിലോ നിങ്ങളുടെ സാന്നിധ്യം അറിയിക്കുവാന്‍ താത്പര്യപെടുന്നു. എല്ലാവരും ചേര്‍ന്ന് ഒന്നാമതു ഹിന്ദുമത പരിഷത്ത് ഒരു വന്‍ വിജയം ആകി മാറ്റണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.

കാര്യാപരിപാടി

12:00 ഗണപതി പൂജ, കൊടിയേറ്റം, ഉച്ചപൂജ
12:30 ഭജ ഗോവിന്ദം മോഹിനിയാട്ടം സുപ്രഭ മേനോന്‍
02:00 ഭക്തി ഗാനമേള വിനോദ് നവധാരയും സംഘവും
03:00 അവതാരങ്ങളും പ്രത്യേകതകളും ഡോക്ടര്‍ ശിവകുമാര്‍
03:30 നവവിധ ഭക്തി അവതരണം വനിതാ വിഭാഗം ലണ്ടന്‍ ഹിന്ദു ഐക്യവേദി
04:00 ഭജന
05:00 പൊതു സമ്മേളനം
പങ്കെടുക്കുന്നവര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ശ്രീമതി കെ. പി. ശശികല ടീച്ചര്‍, ചലച്ചിത്ര താരങ്ങളായ ജയറാം, പാര്‍വതി, ശങ്കര്‍, ഹൈന്ദവ ചിന്തകന്‍ ഡോക്ടര്‍ ശര്‍മ്മ, ബ്രിസ്‌റോള്‍ ലബോരടരീസ് ഉടമ ശ്രീ ടി. രാമചന്ദ്രന്‍ തുടങ്ങി പ്രമുഖരെ കൂടാതെ ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭാരവാഹികളും.
08:00 ദീപാരാധന, മംഗളാരതി
08:30 കൊടിയിറക്കം

ഹിന്ദുമത പരിഷത്ത് നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
The Arch Bishop Lanfranc Academy
Mitcham Road CR9 3AS

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.