1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2017

സ്വന്തം ലേഖകന്‍: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ എകെജി ഭവനില്‍ ഹിന്ദു സേനാ പ്രവര്‍ത്തകരുടെ ആക്രമണം, സംഘപരിവാര്‍ ആക്രമണത്തിനു മുന്നില്‍ തലകുനിക്കില്ലെന്ന് യെച്ചൂരി. ബുധനാഴ്ച്ച വൈകുന്നേരം നാലു മണിയോടെ പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം പത്രസമ്മേളനത്തിനായി യെച്ചൂരി എത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍. ഹിന്ദുസേന പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവരാണ് യെച്ചൂരിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമച്ചത്.

ആക്രമികളുടെ കൈയ്യേറ്റത്തില്‍ അടിതെറ്റിയ യെച്ചൂരി നിലതെറ്റി താഴെ വീണു. എകെജി സെന്ററിലെ ജീവനക്കാരാണ് അദേഹത്തെ പിടിച്ചെണീല്‍പ്പിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ രക്ഷയ്‌ക്കെത്തി യെച്ചൂരിയെ വീണ്ടും ആക്രമിക്കുന്നതില്‍ നിന്നും സംരക്ഷിച്ചു. പിന്നീട് ഇദേഹത്തെ മറ്റൊരു മുറിയിലേക്കു മാറ്റി. കേരളത്തില്‍നിന്നുള്ള സി.പി.എം. നേതാക്കള്‍ക്കു സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയുള്ളതിനാല്‍ കനത്ത സുരക്ഷയിലായിരുന്നു പത്രസമ്മേളനം.

എന്നാല്‍ യെച്ചൂരിയുടെ പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഹാളിലേക്കു പ്രവേശിച്ച മാധ്യമ പ്രവര്‍ത്തകരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചിരുന്നില്ല. ഇതു മുതലെടുത്താണ് അക്രമികള്‍ പത്രപ്രവര്‍ത്തകരെന്ന വ്യാജേന ഹാളില്‍ കയറിക്കൂടിയത്. സംഭവശേഷം ഉടന്‍ തന്നെ പിടികൂടിയ അക്രമികളെ ഡല്‍ഹി പോലീസിനു കൈമാറി. തങ്ങള്‍ ഹിന്ദുസേനാ പ്രവര്‍ത്തകരാണെന്നു പിടിയിലായവര്‍ പറഞ്ഞു. സംഘപരിവാറുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.

ഇന്ത്യന്‍ സൈന്യത്തിനെതിരേ സി.പി.എം. നേതാക്കളുടെ ഭാഗത്തുനിന്നു നിരന്തരം പ്രതികരണമുണ്ടാകുന്നതില്‍ പ്രതിഷേധിച്ചാണ് എ.കെ.ജി. ഭവനില്‍ കയറി മുദ്രാവാക്യം മുഴക്കിയതെന്നും ഇവര്‍ പറഞ്ഞു. ഹിന്ദുസേന പ്രവര്‍ത്തകരായ ഉപേന്ദ്രകുമാറും പവന്‍ കൗളുമാണു പിടിയിലായത്. ഇവരെ പിന്നീടു പാര്‍ട്ടി നേതാക്കളും പോലീസും ചേര്‍ന്നു കീഴടക്കി മിന്ദിര്‍മാര്‍ഗ് സ്‌റ്റേഷനിലേക്കു മാറ്റി.

സംഘപരിവാര്‍ ഗുണ്ടകളുടെ ആക്രമണത്തിനു മുന്നില്‍ തല കുനിക്കില്ലെന്നും ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ വിജയം നേടുമെന്നും യെച്ചൂരി പിന്നീട് ട്വിറ്ററില്‍ കുറിച്ചു. സി.പി.എമ്മിനെ ഒതുക്കിക്കളയാമെന്ന വ്യാമോഹം ആര്‍.എസ്.എസിന തിരിഞ്ഞ് കുത്തുമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. ആര്‍ എസ് എസ് ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമണമാണ് യെച്ചൂരിക്ക് നേരെ ഉണ്ടായതെന്നും പിണറായി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.