
സ്വന്തം ലേഖകൻ: ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) ആംബുലേറ്ററി കെയർ സെന്ററിൽ സായാഹ്ന ക്ലിനിക്കുകൾ തുടങ്ങുന്നു. റമസാനു ശേഷമാണ് ക്ലിനിക്കുകൾ തുറക്കുക. പ്രാഥമിക ഘട്ടത്തിൽ ഒഫ്താൽമോളജി, ഇഎൻടി, യൂറോളജി, ഓഡിയോളജി എന്നിങ്ങനെ കൂടുതൽ ഡിമാൻഡുള്ള വിദഗ്ധ വിഭാഗങ്ങളുടെ ക്ലിനിക്കുകളാണ് തുടങ്ങുന്നത്. രോഗികൾക്ക് വേഗത്തിൽ പരിചരണം ലഭ്യമാക്കാൻ സായാഹ്‌ന ക്ലിനിക്കുകൾക്ക് കഴിയും. അടുത്ത ഘട്ടങ്ങളിൽ കൂടുതൽ ക്ലിനിക്കുകൾ തുറക്കും.
അതിനിടെ പ്രവാസിക കുടുംബങ്ങള്‍ ഉള്‍പ്പെടെ ആവശ്യക്കാര്‍ക്ക് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ഖത്തര്‍ അധികൃതര്‍. ഔഖാഫ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്മെന്‍റിന്‍റെ നേതൃത്വത്തിലാണ് വരുന്ന റമദാന്‍ മാസത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഉള്‍പ്പെടെ ഭക്ഷണ കിറ്റുകള്‍ നല്‍കുന്നതിനായി ‘ഗിവിങ് ബാസ്‌ക്കറ്റ്’ കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.
ഭക്ഷണ കിറ്റില്‍ വിശുദ്ധ റമദാന്‍ മാസത്തിലെലേക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ഉള്‍പ്പെടുത്തും. ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ എണ്ണം അനുസരിച്ചാണ് കിറ്റ് തയ്യാറാക്കുക. റമദാനില്‍ ഇഫ്ത്താര്‍ വിഭവങ്ങളും അത്താഴവും ഉള്‍പ്പെടെ ഒരുക്കുന്നതിന് ആവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 2022ലെ വിശുദ്ധ റമദാന്‍ മാസത്തില്‍ ഖത്തറിലെ നിര്‍ധനരായ 4,329 കുടുംബങ്ങള്‍ക്ക് ഗിവിങ് ബാസ്‌ക്ക്റ്റ് കാമ്പയിനിലൂടെ പ്രയോജനം ലഭിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായി നാലാം വര്‍ഷവും ഹിഫ്‌സ് അല്‍ നെയ്മ സെന്ററിന്റെ സഹകരണത്തോടെയാണ് ഈ സംരംഭം മന്ത്രാലയം നടപ്പിലാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല