
സ്വന്തം ലേഖകൻ: പൗരന്മാരും താമസക്കാരും ഹെൽത്ത് കാർഡുകൾ പുതുക്കുന്നതിന് ഒൺലൈൻ സേവനം ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നത് ഒഴിവാക്കണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു.ഒാൺലൈൻ വഴി ഹെൽത്ത് കാർഡുകൾ പുതുക്കുന്നതിനുള്ള സേവനം എല്ലാ സമയവും ലഭ്യമായിരിക്കും.
പുതുക്കേണ്ട വിധം
ഹെൽത്ത് കാർഡ് ഒാൺലൈൻ വഴി പുതുക്കുന്നതിന്
ആവശ്യമായ വിവരങ്ങൾ നൽകി ഒൺലൈൻ ഫോറം പൂരിപ്പിക്കുക. അതിന് ശേഷം ഖത്തർ ഐഡി നമ്പർ നൽകുക. കാർഡ് ഇൻഫർമേഷൻ പേജ് സന്ദർശിച്ച് RENEW ബട്ടണമർത്തുക. NEXT ക്ലിക്ക് ചെയ്യുക.
എത്ര വർഷത്തേക്ക് പുതുക്കുന്നുവെന്നത് നൽകുക. ശേഷം ആപ്ലിക്കേഷൻ ഫോറം പേജിൽ ഫോൺ നമ്പർ നൽകുക. പണമടക്കുന്നതിന് ഇ-മെയിൽ നൽകുക. ശേഷം എസ്.എം.എസിനായി മൊബൈൽ നമ്പർ നൽകുക. പേമെൻറ് ഡീറ്റെയിൽസ് പേജിലെത്തി പണമടക്കുക.
തുക:
ഹെൽത്ത് കാർഡ് പുതുക്കുന്നതിന് അപേക്ഷയുടെ സ്വഭാവമനുസരിച്ച് വിവിധ തുകയായിരിക്കും.
പൗരന്മാർ (മുതിർന്നവർക്കും കുട്ടികൾക്കും): 50 റിയാൽ
ജി.സി.സി പൗരന്മാർ: 50 റിയാൽ
താമസക്കാർ: 100 റിയാൽ
ഗാർഹിക തൊഴിലാളികൾ: 50 റിയാൽ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല