1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2021

സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി ശോഭ കെടുത്തിയെങ്കിലും തൊണ്ണൂറ്റിമൂന്നാം അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിന് അരങ്ങൊരുങ്ങി. ഏപ്രില്‍ ഇരുപത്തിയാറ് തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചര മണി മുതലാണ് അവാര്‍ഡ് പ്രഖ്യാപന ചടങ്ങ്.

പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും ചേര്‍ന്നാണ് ഇക്കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചിന് നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചത്. അവസാന ലിസ്റ്റില്‍ ഇന്ത്യന്‍ സാന്നിധ്യമൊന്നുമില്ല. ഇന്ത്യയുടെ ഔദ്യോഗിക് എൻട്രിയായ ലിജോ ജോസ് പെല്ലിശ്ശേിയുടെ ജല്ലിക്കെട്ട് തുടക്കത്തിൽ തന്നെ തള്ളിപ്പോയി. തമിഴ് ചിത്രം സൂരറൈ പോട്ര് ജൂറിക്ക് മുൻപാകെ പ്രദർശിപ്പിക്കപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല.

അരവിന്ദ് അഡിഗയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കയ ദി വൈറ്റ് ടൈഗര്‍ എന്ന ചിത്രം അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ വിഭാഗത്തില്‍ മത്സരിക്കാനുള്ളത് മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വാസം. രാമിന്‍ ബഹ്‌റാമി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിയങ്ക ചോപ്രയും ആദര്‍ശ് ഗൗരവുമാണ് മുഖ്യവേഷത്തിലെത്തുന്നത്. ബെഹ്‌റാമിയുടേത് തന്നെയാണ് തിരക്കഥ.

ദി ഫാദര്‍, ജൂദാസ് ആന്‍ഡ് ബ്ലാക്ക് മെശായ (മിശിഹ), മാങ്ക്, മിനാരി, നൊമാഡ്‌ലാന്‍ഡ്, പ്രൊമിസിങ് യങ് വുമണ്‍, സൗണ്ട് ഓഫ് മെറ്റല്‍, ദി ട്രയല്‍ ഓഫ് ദി ഷിക്കാഗോ എന്നിവയാണ് മികച്ച ചിത്രത്തിനായി മാറ്റുരയ്ക്കുന്നത്.

റിയാസ് അഹമ്മദ്, ചാഡ്‌വിക് ബോസ്മാന്‍, ആന്തണി ഹോപ്കിന്‍സ്, ഗാരി ഓള്‍ഡ്മാന്‍, സ്റ്റീവന്‍ യ്യൂന്‍ എന്നിവര്‍ മികച്ച നടന്മരാകാനും വയോല ഡേവിസ്, ആന്‍ഡ്ര ഡേ, വനേസ കിര്‍ബി, ഫ്രാന്‍സിസ് മക്‌ഡോര്‍മാന്‍ഡ്, കരി മള്ളിഗന്‍ എന്നിവര്‍ മികച്ച നടിക്കുമുള്ള പുരസകാരങ്ങള്‍ക്കുവേണ്ടി രംഗത്തുണ്ട്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.oscars.orgയിലും ഔദ്യോഗിക യൂട്യൂബ് ചാനലിലും അവാർഡ് പ്രഖ്യാപനം തത്സമയം കാണാം. ഇന്ത്യയിലെ സംപ്രേഷാവകാശം സ്റ്റാറിനാണ്. ഹോട്സ്റ്റാറിലും കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.