1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2015

സ്വന്തം ലേഖകന്‍: വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ കത്തിച്ചു എന്നാരോപിച്ച് സ്ത്രീയെ തല്ലിക്കൊന്ന കേസില്‍ നാലു അഫ്ഗാന്‍ പൗരന്മാര്‍ക്ക് അഫ്ഗാനിസ്ഥാനിലെ കോടതി വധശിക്ഷ വിധിച്ചു. എട്ട് കൂട്ടുപ്രതികള്‍ക്ക് 16 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. കേസില്‍ 18 പേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.

27 കാരിയായ ഫര്‍കുന്ദയെ ഖുര്‍ആന്‍ കത്തിച്ചു എന്നാരോപിച്ചാണ് ഒരു സംഘം അവരെ ആക്രമിച്ചത്. വടിയും കല്ലുകളും ഉപയോഗിച്ച് ആദ്യം ആക്രമിച്ചു. അതിനുശേഷം ഇവരെ വലിച്ചിഴച്ച് പുഴയുടെ തീരത്തേക്ക് കൊണ്ടുപോവുകയും ജീവനോടെ കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുഴയിലേക്ക് എറിയുകയായിരുന്നു.

ഷാ ദു ഷംഷൈറ പള്ളിക്ക് സമീപം കച്ചവടത്തിനായി ഇരുന്ന ഒരു മുല്ലയുമായി ഫര്‍കുന്ദ വഴക്കിട്ടതായിരുന്നു സംഭവത്തിന്റെ തുടക്കം. ഇതേത്തുടര്‍ന്ന് മുല്ല വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ ഫര്‍കുന്ദ കത്തിച്ചുവെന്നു പറഞ്ഞു. ഇതുകേട്ട ഉടന്‍ ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് ഫര്‍കുന്ദയെ കൊലപ്പെടുത്തുകയായിരുന്നു.

കേട്ടുകേള്‍വിയുടെ പുറത്താണ് കൊല നടത്തിയതെന്ന് അക്രമികള്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ഈ സംഭവം അഫ്ഗാനിസ്ഥാനില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി. അഫ്ഗാന്‍ ചരിത്രത്തിലാദ്യമായി ഒരു സംഘം സ്ത്രീകള്‍ തെരുവിലിറങ്ങി പ്രകടനം നടത്താനും സംഭവം കാരണമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.