1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2024

സ്വന്തം ലേഖകൻ: കു​വൈ​ത്ത് ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സ് ഹോം ​ല​ഗേ​ജ് ഡെ​ലി​വ​റി സേ​വ​നം ആ​രം​ഭി​ച്ചു. തു​ട​ക്ക​ത്തി​ല്‍ ല​ണ്ട​നി​ല്‍ നി​ന്നും എ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍ക്കാ​ണ് സേ​വ​നം ല​ഭ്യ​മാ​വു​ക. താ​മ​സി​യാ​തെ ഹോം ​ല​ഗേ​ജ് ഡെ​ലി​വ​റി സേ​വ​നം മ​റ്റ് യാ​ത്ര​ക്കാ​ര്‍ക്കും ഉ​ട​ന്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന് എ​യ​ർ​വേ​യ്‌​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ടേ​ക്ക് ഓ​ഫി​ന് 12 മ​ണി​ക്കൂ​ർ മു​മ്പ് വെ​ബ്‌​സൈ​റ്റ് വ​ഴി​യോ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യോ സേ​വ​നം അ​ഭ്യ​ർ​ഥി​ക്ക​ണം. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് യാ​ത്ര​ക​ള്‍ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നും, മി​ക​ച്ച സേ​വ​നം ന​ല്‍കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സൗ​ക​ര്യം ഒ​രു​ക്കി​യ​തെ​ന്ന് കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ മൊ​ഹ്‌​സെ​ൻ സ​ലേം അ​ൽ ഫ​ഖാ​ൻ അ​റി​യി​ച്ചു. വേ​ന​ല്‍ക്കാ​ല​ങ്ങ​ളി​ലെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ല്‍ വി​മാ​ന സ​ര്‍വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അതിനിടെ ഇറാൻ-ഇസ്രയേൽ സംഘർഷം കാരണം സൗദി അറേബ്യയുടെ വടക്കൻ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സർവീസ് അടുത്ത അറിയിപ്പ് വരെ നിർത്തിവെച്ചിരിക്കുന്നതായി സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. സവിശേഷ സാഹചര്യം പരിഗണിച്ച് സൗദിയ അൽഖുറയാത്തിലേക്കുള്ള വിമാനം റിയാദിലേക്ക് തിരിച്ചുവിളിച്ചിരുന്നു.

ജോർദാൻ വ്യോമാതിർത്തി അനിശ്ചിതസമയത്തേക്ക് പൂർണ്ണമായും അടച്ചു.ഇതോടെ ജോർദാനിലെ അൽഖുറയാത്തിലേക്കുള്ള കുവൈത്ത് എയർലൈൻസ് വിമാനം റദ്ദാക്കി. ഇറാഖ്, ഇറാൻ, ജോർദാൻ, ലബനാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും കുവൈത്ത് എയർലൈൻസ് നിർത്തിവെച്ചു. ഇറാൻ ഡ്രോണുകളും മിസൈലുകളും ഇസ്രയേലിലേക്ക് അയച്ചതിനെ തുടർന്നാണ് മേഖലയിൽ പ്രതിസന്ധി രൂപപ്പെട്ടത്.

ഇസ്രയേൽ 90 ശതമാനം ഡ്രോണുകളും മിസൈലുകളും തടഞ്ഞതായി അവകാശപ്പെടുന്നു. സൗദി അറേബ്യ, ഖത്തർ, യുഎഇ ഉൾപ്പെടെ ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ ഇറാൻ വ്യോമപാതയുടെ തെക്കൻ ഭാഗത്തുകൂടെയാണ് സഞ്ചരിക്കുന്നത്. ഭീഷണിയില്ലാത്ത പ്രദേശമാണിത് എന്നതിനാൽ ഇതുവഴിയുള്ള സർവീസ് തുടരും. ജിസിസി യാത്രക്കാർക്ക് ആശങ്ക വേണ്ട എന്നാണ് ഇതുവരെയുള്ള വിവരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.